11. തുര്കിയിലെ ഭക്ഷണ രീതികള്
തുറ്കിയിലെ ജനങ്ങളുടെ പ്രധാന ഭക്ഷണം കുബ്ബൂസ് എന്ന് വിളിക്കുന്ന റൊട്ടിയാണ്. അല്പം പാകം തെറ്റിയാല് വായില് കുത്തിക്കൊള്ളുന്ന തരം. മുറിച്ചോ പിച്ചി ചീന്തിയോയോ ആണ് കഴിക്കുക. നമുക്കു ചപ്പാത്തി കഴിക്കാന് കറി വേണം, പക്ഷെ ഉത്തര ഇന്ത്യയില് ഒരു പച്ചമുളകും തക്കാളിയും പച്ചയായി കിട്ടിയാല് ചപ്പാത്തിക്കു കറി ആയി. തുറ്കിയില് ധാരാളം പച്ചക്കറികള് വേവിക്കാതെ സാലഡ് ആയി കഴിക്കുന്നു. ഒറ്റ നോട്ടത്തില് പുല്ലും ചപ്പും ആണെന്ന് തോന്നാം. പക്ഷെ അത് വളരെ ഔഷധ ഗുണം ഉള്ളതാണെന്ന് അവര് പറയുന്നു. കേരളീയര് എല്ലാ ഭക്ഷണ സാധനങ്ങളും വേവിച്ചോ വറുത്തോ മാത്രമേ കഴിക്കുകയുള്ളല്ലോ. തുര്ക്കിയില് ഡിന്നറിനു ആദ്യം കൊണ്ടുവയ്കുന്ന സാലഡ് ഒരു വലിയ പ്ലേറ്റ് നിറയെ ഉണ്ടാവും. കുറച്ചു ഒലിവ് എണ്ണയും ഒഴിച്ചിരിക്കും. അത് മുഴുവന് കഴിച്ചാല് നമുക്കൊക്കെ മറ്റു ഭക്ഷണം കഴിക്കേണ്ടി വരില്ല.അത്ര ഉണ്ടാവും. പച്ചക്കറികള് വേവിക്കാതെ ഭക്ഷിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. പക്ഷെ നമ്മുടെ നാട്ടില് കിട്ടുന്ന പച്ചക്കറികളിലെ കീടനാശിനികളുടെയും വളത്തിന്റെയും അതിപ്രസരം ആരോഗ്യത്തിനു ഹാനികരമാണെന്നതു അറിയാമല്ലോ. അതുകൊണ്ടു പലപ്പൊഴും ആഗ്രഹം ഉണ്ടെങ്കിലും പച്ചക്കറികള് സാലദ് ആയി കഴിക്കാന് മടി ആണു. പഴങ്ങള് പോലും ഉപ്പുവെള്ളതില് രണ്ടുമണിക്കൂറ് മുക്കിവച്ചിട്ടേ കഴിക്കാന് കഴിയൂ. അവീടെയും കീടനാശിനി ഉപയോഗിക്കുന്നുണ്ടു എന്ന വിവരം ഞങ്ങളു വൈകിയാണു അറിഞ്ഞതു.
പച്ചക്കറിപൊലെ തന്നെ മാംസവും നമ്മുടെ പോലെ അവര് വേവിക്കുന്നില്ല. കബാബ് എന്നു വിളിക്കുന്ന മാംസ ഭക്ഷണം എന്റെ അനുഭവത്തില് പൂറ്ണമായും വേവിച്ചതാണോ എന്നു സംശയം ഉണ്ട്.. സ്റ്റീലിന്റെ നീണ്ട കമ്പിയില് കുത്തി തുറന്ന തീയില് ചുട്ടെടുത്താണിത്.. തണുപ്പുകാലത്തു വെയിലുകൊള്ളാനും ‘സൊറ’ പറയാനും തുറസ്സായ മൈതാനത്തു തീയും കൂട്ടി സകുടുംബം ദിവസം മുഴുവനും ചിലവാക്കുന്നവരുണ്ടു. ഇതിനു വേണ്ടി ‘മൊബൈല്“ അടുപ്പും ലഭ്യമാണു. അടുപ്പും കരിയും ഭക്ഷണ സാധനങ്ങളും കുട്ടികളും കുടുംബവുമായി മൈതാനത്തു എത്തുന്നു, രാവിലെ. വൈകുന്നേരം വരെ ആണുങ്ങള് ചീട്ടുകളിച്ചും പെണ്ണുങ്ള് ഭക്ഷണം ഉണ്ടാക്കിയും വര്തമാനം പറഞും സമയം ചിലവാക്കും. ‘ബാറ്ബെക്യൂ’ പാറ്ട്ടികളും ഉണ്ടാവും. ഇതിലും പ്രധാന ഭോജ്യം കബാബ് ആണു.
മിക്കവാറും എല്ലാ ഭക്ഷണസാധങ്ങളും നല്ല രീതിയില് ലഭ്യമാണു. പാലും പച്ചക്കറികളും എല്ലാം. മുന്തിരി വള്ളികലും ഓറഞ്ചു ചെടികളും എല്ലാ വീട്ടിലും കാണാം. മുറ്റത്തു ഒരു പന്തല് ഉണ്ടാക്കിയതുപോലെ മുന്തിരിവള്ളി പടറ്ന്നു കിടക്കും. പച്ചക്കറികളും മറ്റും വാങ്ങാന് ആഴ്ച ചന്തകളുണ്ടു.. ഒന്നര കിലൊമീറ്ററ് നീളം റോടിന്റെ ഇരു വശവും സാധനങ്ങള് നിരത്തിവചിരിക്കും. ഉപ്പു തൊട്ടു കര്പൂരം വരെ ഇവിടെ കിട്ടും. ചന്ത കഴിഞ്ഞു റോഡു കഴുകി വ്രുത്തിയാക്കിയതിനു ശേഷമേ ആള്കാറ് പോകുകയുള്ളൂ.ചന്ത നടന്ന സ്ഥലമാണെന്നു റോഡു കണ്ടാല് തോന്നുകയില്ല. ഞങ്ങളു് പ്രധാനമായും പഴങ്ങള് ആണു ഇവിടെ നിന്നും വാങ്ങിയിരുന്നതു. നമ്മുടെ നാട്ടില് കിട്ടുന്ന എല്ലാ പഴങ്ങളും കിട്ടും. നമുക്കു പേരു പൊലും അറിയാത്ത മറ്റു ചിലതും. മുന്തിരി തന്നെ മൂന്നു നാലു തരം. ഏകദേശം ഒരു ഡോളറിനു ആറു കിലൊ വരെ കിട്ടും. ആശ്ഴ്ച്യില് പത്തുകിലൊ എങ്കിലും പഴങ്ങള് ഞങല് വാങ്ങി കഴിക്കുമായിരുന്നു. അടുത്ത ശനിയാഴ്ച ആകുംപ്പോള് ഇതു തീറ്കാന് പാടുപെട്ടിരുന്നു. ഒന്നു രണ്ടു പ്രാവശ്യം ആയപ്പ്പ്പോള് കചവടക്കാറ്കു ഞങ്ങലെ പരിചയം ആയി. സൌഹ്രിദപൂര്വമയ സ്വീകരണം. ഒരു സാധനം മാത്രം, നല്ല തരം അരി മാത്രം കിട്ടാനില്ല. ഉള്ളതു തന്നെ പശയുള്ള അരി. അവര്ര് വളരെ കുറചേ ചോറു കഴിക്കാറുള്ളൂ. ഒരു ചെറിയ കപ്പു. അതും വെള്ളം വറ്റിചു വേവിച്ച ചോറു.ഇക്കാര്യത്തിലു മാത്രം ഞങ്ങള് വിഷമിചു. ബസുമതി അരി അവിടെ കിട്ടാനില്ലായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ