13.അങ്കാറ – തുറ്കിയുടെ തലസ്ഥാനം






തുറ്കിയുടെ തലസ്ഥാനം ആണു അങ്കാറ. ഇസ്താംബുള്നെക്കാള് ആധുനികമായ നഗരം. വിദേശ രാജ്യങ്ങളുടെ എല്ലാ എംബസ്സികളും ഇവിടെ ആണു. ഞങ്ങളു പ്രധാനമായും അമേരികയിലേക്കുള്ള വിസ എടുക്കാനാണു അവിടെ പോയതു. നഗരവും കാണാന് സാധിചു. തുര്കിയിലെ ഒരു സുഹ്രിതു ശരിയ്യാക്കി തന്ന വാഖ്ഫ് ബോറ്ദിന്റെ ഗസ്റ്റ് ഹൌസില് ആയിരുന്നു താമസം. സുഹ്രിതിന്റെ സഹോദരന് ബുസ് സ്റ്റാന്ടില് വന്നു ഞങ്ങളെ സ്വീകരിചു താമസ സ്ഥലത്തെത്തിചു. എല്ലാ സൌകര്യ്ങളും ഉള്ള സ്ഥലം. ആവശ്യമെങ്കില് സ്വന്തമായി ഭക്ഷണം പാചകം ചെയ്യാനുള്ള സംവിധാനം വരെ ഉണ്ടു. ഞങ്ങള് ചായ മാത്രം ഉണ്ടാകിയിരുന്നു.

നമ്മുടെ ഇന്ത്യന് സ്ഥാനപതിയെ കാണാന് ഒരു ശ്രമം നടത്തി. മലയാളിയായ ഭദ്രകുമാറ് ആയിരുന്നു അന്നു അവിടത്തെ സ്ഥാനപതി. അദ്ദേഹത്തെ കാണാന് കഴിഞില്ല, എന്നാല് മറ്റു രണ്ടു മലയാളി സുഹ്രിതുക്കളെ കിട്ടി. വിജയും രതിയും. വളരെ സ്നേഹപൂറ്വം ഞങളെ സ്വീകരിചു, വീട്ടിലെക്കു ക്ഷണിച്ചു. അവരുടെ രണ്ടു മക്കളും അമേരിക്കയിലാണു. ഒരാള് കാനടായിലും മറ്റെ ആള് യു എസ്സിലും. ഹ്രിദയ സസ്ത്രക്രിയ കഴിഞിട്ടും അദ്ദേഹം ഊര്ജസ്വലനായി ഒരു വിദേശ കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്നു. ഒന്നാം തരം മലയാളി സദ്യ ഒരുക്കി രതി ഞങ്ങളെ സ്വീകരിചു, മുരിങ്ങക്കായ് കുവൌറ്റിലെ ബന്ധുക്കള് കൊണ്ടുവന്നിരുന്നു എന്നു അവറ് പരഞ്ഞു.വീട്ടില് ഒന്നാം തരം ഒരു പൂന്തോട്ടം ഉണ്ടാകിയിരിക്കുന്നു. പിച്ചിയും റോസും വളര്ന്നു പന്തലിച്ചിരിക്കുന്നു.. ഒരു വലിയ താമരപൂവിന്റെ വലിപ്പമുള്ള റോസപ്പൂവും ഞങ്ങളെ അത്ഭുതപ്പെടുത്തി.

അദനയില് ഞങ്ങള് ഒരു ഇന്ത്യക്കാരനെയും കണ്ടുമുട്ടിയിരുന്നില്ല. എംബസ്സിയില് നിന്നാണു അറിഞ്ഞതു അദനയില് വര്ഷങ്ങളായി താമസമുള്ള ഒരു മലയാളി ഉണ്ടെന്നതു. ഒരു തുര്കിക്കാരനെ കല്യാണം കഴിചു ജീവിക്കുന്ന സുബൈദ. ( അവരെപറ്റി വിശദമായി പിന്നീടു.)

അങ്കാറയില് ഞങ്ങളെ ഏറ്റവും ആകര്ഷിചതു അവിടത്തെ അനത്തോലിയന് മ്യുസിയും ആണു. പ്രവേശനഫീസു ശ്രീമാനു പകുതി മതി. അധ്യാപകനായതിന്റെ ഗുണം. തുറ്കിയിലെ വിവിധ ഭാഗങ്ങളില് നിന്നു ഖനനം ചെയ്തെടുത്ത അനത്തോലിയന് സംസ്കാരതിന്റെ ഓര്മകള് വളറെ നല്ല രീതിയില് പ്രദര്ശിപ്പിചിരിക്കുന്നു. അനത്തോലിയ്യന് സംസ്കാരം നമ്മൂടെ മോഹഞൊദാരോയെക്കാല് പുരാതനമാണു. അവിടെ പ്രദര്ശിപ്പിച്ചിട്ടുള്ള പലതും അപൂറ്വമാണു. ഏകദേശം മൂവായിരം ബി സി യില് സാറ്ത്ഥവാഹക സംഘം യാത്രയിലെ വരവുചിലവുകള് തുകലില് എഴുതി ഒരു കല്ലുകൊണ്ടുണ്ടാക്കിയ കൂട്ടില് സൂക്ഷിചിരിക്കുന്നു. അതു പോലെ മറ്റു പലതു. മരിചുകൊണ്ടിരിക്കുന്ന ഒരു യോദ്ധാവിന്റെ ചിത്രം യുദ്ധവിജയത്തിന്റെ സ്മാരകമാണെങ്കിലും യുദ്ധതിന്റെ ഭീകരത ചിത്രീകരിക്കുന്നു. അതത്തുറ്കിന്റെ സ്മരണക്കുണ്ടാകിയ വലിയ ടവറ് ( അത്താക്കുലെ) നഗരതിന്റെ തിരുമാറില് നില്കുന്നു. അതിന്റെ മുകളിലെക്കു ലിഫ്റ്റില് പോയി. ശക്തമായ കാറ്റില് എന്റെ സാരിയും മറ്റും പറന്നു വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കി. നല്ല ഒരു പാര്കു, അരയന്ന്ങ്ങളു മന്ദം മന്ദം നീന്തി നടക്കുന്ന ജലാശയം എല്ലാം കണ്നിനു കുളിര്മയേകുന്നു.

അവിടെ വച്ചു ഞങ്ങളെ നഗരം കൊണ്ടു കാണിക്കാന് ഒരു ഇറാഖി പൌരന് തയ്യറായി. അയാള് ഒരു സിവില് എഞിനീയറ് ആണു. ഇറാഖില് യുദ്ധം കഴിഞ്ഞു ജീവിതം ദുസ്സഹമായപ്പോള് തൊഴില് തേടി തുര്കിയില് വന്നതാണു. മൂന്നു കുട്ടികളും ഭാര്യയുമായി ഒരു ചെറിയ മുറിയില് ഒതുങ്ങി ക്കഴിയുന്നു. ഭൂഗര്ഭ ഗവേഷണ വിഭാഗത്തില്. ഒഴിവു ദിവസം ആയതു കൊണ്ടു വഴികാട്ടി ആയി അല്പം പൈസ സമ്പാദിക്കാനുള്ള ശ്രമം ആണു. ഞങ്ങളെ ദിവസം മുഴുവനും ചുറ്റി നടന്നു കാണിചു. മ്യൂസിയം കാണാന് ക്ഷണിച്ചെങ്കിലും അയാള് വന്നില്ല. ഉച്ച ഭക്ഷണം ഞങളുടെ കൂടെ നിര്ബന്ധിച്ചപ്പോള് കഴിക്കാന് തയ്യാറായി. വൈകുന്നേരം ഒറു ചെറിയ തുക കൊടുത്തപ്പോള് അതും നിരസിചു. ഞങ്ള് നിര്ബന്ധിചു കുട്ടികള്കു മധുരം വാങ്ങി കൊടുക്കാനെന്നു പരഞ്ഞാണു അതു പോക്കെറ്റില് ഇട്ടതു. ഇന്ത്യക്കാരോടുള്ള സ്നേഹമൊ, മിക്കവാറും ഒരേ തൊഴില് ചെയ്യുന്നവരോറ്റുള്ളാ സഹാനുഭൂതിയോ.സാമ്പത്തികമായി ബുദ്ധിമുട്ടുകളുണ്ടെങ്കിലും അഭിമാനം വലുതാണു. എതായാലും അതും ഒരു അനുഭവമായി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

6.കറിയുടെ വാസനയ്ക്ക് എട്ടും കറിക്കു രണ്ടും പൌണ്ട്

18.ഇറാഖികളുമായിസൌഹൃദം