6.കറിയുടെ വാസനയ്ക്ക് എട്ടും കറിക്കു രണ്ടും പൌണ്ട്



അവധി ദിവസങ്ങളില്‍ ഞങ്ങള്‍ അദന തടാകം കാണാന്‍ പോകുമായിരുന്നു. മിക്കവരും എന്നെ ഒരു കൌതുക വസ്തുവെപ്പൊലെ നോക്കിയിരുന്നു. സ്ത്രീ പുരുഷഭേദമെന്യെ പലരും എന്നെ പിടിച്ചുനിര്‍ത്തി സാരിയുടെ ഭംഗി വര്‍ണിചിരുന്നു. ഒരു ദിവസം ഒരു അമ്മയും മകളും നില്‍കുന്നതു ദൂരെ നിന്നും ഞങ്ങള്‍ ശ്രദ്ധിചു. ആരെയോ കാത്തുനില്‍കുന്നതുപ്പൊലെ. ഞങ്ങള്‍ അടുത്തു എത്തിയപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ ആ പെണ്‍കുട്ടി ഓടിവന്നു എന്റെ രണ്ടു കവിളിലും ചുംബിചു. പെട്ടെന്നായതു കൊണ്ടു ഞാന്‍ ഞെട്ടിപ്പോയി. എന്താണു കാരണം? ആ കുട്ടിയുടെ അമ്മ പറഞ്ഞു.” ഞങ്ങളു നിങ്ങളെ കാത്തു നില്ക്കുകയായിരുന്നു. മകളുടെ നിര്‍ബന്ധം സഹിക്കവയ്യാതെയാണു ഇന്നു ഇവിടെ നിന്നതു. അവള്‍കു നിങ്ങളെ പരിചയപ്പെടണം. സംസാരിക്കണം. ഇതു ഞങ്ങളുടെ സ്നേഹപ്രകടനം മാത്രമാണു. ഒന്നും വിചാരിക്കരുതു.”. എനിക്കു സന്തോഷമായി. ഞങള്‍ കുറെ നേരം സംസാരിചു. അവര്‍ തുര്‍കിഷ് ഭാഷയിലും ഞാന്‍ ഇംഗ്ളീഷിലും . പക്ഷെ ഭാഷ ഒരു പ്രശ്നമേ ആയിരുന്നില്ല ആ സംഭാഷണത്തിനു. കാരണം അതു സ്നേഹത്തിന്റെ ഭാഷ ആയിരുന്നു. ഈ സംഭവത്തിനു ശേഷം ശ്രീമാനു എന്നോടു അല്പം അസൂയ ഉണ്ടായോ എന്നു മാത്രം ഒരു സംശയം. അദന തടാകതിന്റെ ഒരു വശതു ഒരു മുസ്ലിം പുരോഹിതന്റെ ഖബറ് ആണു. ചെറിയ ഒരു കുന്നിന്റെ മുകളില്‍. ധാരാളം സന്ദര്‍ശകര്‍ അവിടെ വന്നു കൊണ്ടിരുന്നു. അവിടെ പ്റാര്ത്ഥിച്ചാല് ഉദ്ദിഷ്ട കാര്യം സാധിക്കുമത്രെ. ഞങളും അവിടെ പ്രാര്‍ത്ഥിചു. മൂന്നു വര്ഷങള്ക്കു ശേഷം ആ പ്രാര്‍ത്ഥന ഫലിചു എന്നു പറയുന്നതില്‍ ഞങ്ങള്‍കു സന്തോഷം ഉണ്ടു. ഞങ്ളുടെ ഭക്ഷണം മിക്കവാറും എല്ലാ രാജ്യക്കാരും ത്രിപ്തിയോടെ ആസ്വദിചിരുന്നു എന്നതില്‍ അഭിമാനം ഉണ്ടു. റഷ്യക്കാര്‍, അഫ്ഘാന്‍കാര്, ജര്‍മ്മനിക്കാര്, ഇംങ്ലന്ണ്ടുകാര്‍, പാകിസ്താന്‍കാര്‍ എന്നിങനെ പോകുന്നു ഈ ലിസ്റ്റ്. പൊതുവെ യുറോപ്പിലുള്ളവര്ക്കു നമ്മുടെ എരിവു പിടിക്കാറില്ല, എന്നാലും നമ്മുടെ കറികളുടെ മണവും രുചിയും അവര്‍കു ഇഷ്ടമാണു. എരിവു കൊണ്ടു കണ്ണില്‍ കൂടി വെള്ളം വന്നാലും അവര്‍ സന്തോഷമായി ഭക്ഷണം കഴിച്ചിരുന്നു. ശ്രീമാന്റെ സഹപ്രവര്‍തകന്റെ ഭാര്യ മദാമ്മ എന്റെ വീട്ടിലെ നിത്യ സന്ദര്‍ശക ആയിരുന്നു. ഞാന്‍ ഉണ്ടാകിയ ചിക്കന്‍ കറി ശ്രീമതി സുഖമായി കഴിക്കും. “ഞങള്‍ ലണ്ടനില്‍ ഇന്ത്യന്‍ രെസ്റോരന്റില്‍ പോകാറുണ്‍ട്. അവിടെ ഇന്ത്യന്‍ കറിയുടെ വാസനക്കു എട്ടു പൌണ്ടും കറിക്കു രണ്ടു പൌണ്ടുമാനു വില “ എന്നു തമാശയായി പറഞ്ഞിരുന്നു. നമ്മുടെ കറിയുടെ വാസന അവറ്കു അത്ര ഇഷ്ടമായിരുന്നു. ചിലപ്പോല്‍ ഈ വാസന ആസ്വദിക്കാന്‍ മാത്രം അവര്‍ സായാഹ്ന സവാരി രെസ്റോരന്റിന്റെ അടുത്തുകൂടിയാക്കുമത്രെ! പക്ഷെ സായിപ്പു പൂര്‍ണമാ യിട്ടും ഈ അഭിപ്രായക്കാരനായിരുന്നില്ല. ആശാനു എരിവു തീരെ പിടികില്ല. ശ്രീമാനുമായുള്ള സംഭാഷണതില്‍ പലപ്പൊഴും ഇംഗ്ലണ്ടില്‍ വിദേശികള് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള് വിശദീകരിചിരുന്നു. ബ്രിട്ടീഷ് പൌണ്ടിന്റെ ആകര്‍ഷണതില്‍ പാരീസില്‍ നിന്നും മറ്റും നിയമ വിധേയമല്ലാതെ വിദേശികള് ഇംഗ്ലണ്ടില്‍ എത്തുന്നതും പാക് കച്ചവടക്കാര്‍ വില്പന സാധനങള്‍ നിരത്തില്‍ ഇറക്കി വച്ചു വാഹനങള്‍കു അസൌകര്യം ഉണ്ടാകുന്നതും എല്ലാം അദ്ദേഹം വിശദമായി ശ്രീമാനുമായി ചര്‍ച ചെയ്തിരുന്നു. ഒരു പക്ഷെ ഞങ്ങല്‍ പാകിസ്താനികള്‍ ആയിരുന്നു എങ്കില്‍ സായിപ്പിന്റെ കുറ്റവാളികല്‍ ഇന്ത്യക്കാരാകുമെന്നു ഞങള്‍ പറയുമായിരുന്നു. അവര്‍ ഭരിച്ചിരുന്നത് കൊണ്ടാണു ഇന്ത്യക്കു നല്ല റോഡുകളും റയില്‍ വേയും ഉണ്ടായതു എന്നു സായിപ്പു പറയും. സംഗതി സത്യമാണെങ്കിലും വാദത്തിനു വേണ്ടി ഇതംഗീകരിക്കാറില്ല. പലപ്പൊഴും ഇതു ഒരു നീണ്ട വാദപ്രതിവാദത്തിലെക്കു നയിചിരുന്നുവത്രെ! വാസ്തവതില്‍ ഇംങ്ലണ്ടിലെ കുറച്ചുപേരെങ്കിലും ഇന്നും പഴയ കൊളോണിയല്‍ മനസ്ഥിതി വച്ചു കൊണ്‍ടിരിക്കുന്നു എന്നതു വാസ്തവമാണു. അതു പോലെ നമ്മുടെ ഇടയില്‍ അവരോടുള്ള അടിമത്ത മനോഭാവവും .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ