18.ഇറാഖികളുമായിസൌഹൃദം

ഒരിക്കല് ശ്രീമാന് ബസ്സ് കയറാന് നില്കുമ്പോള് അല്പം കുറിയ ഒരാള് അടുത്തുവന്നു താങ്കള് ഇന്ത്യയില് നിന്നാണോ എന്ന് ചോദിച്ചു അടുത്തുവന്നു. ശ്രീമാനും താത്പര്യം കാണിച്ചപ്പോള് കാര്യമായി പരിചയപ്പെട്ടു. ചുകുരൊവ യൂണിവേര്സിടിയിലെ മെഡിക്കല് കോളേജില് മൂന്നാം വര്ഷ വിദ്യാര്ത്ഥിയാണയാള്. അയാളും മൂന്നു സഹോദരങ്ങളുമായി അദനയില് താമസിക്കുന്നു. ഒരു പെണ്കുട്ടിയും മുന്നു ആങ്ങളമാരും. ഞങ്ങള് താമസിക്കുന്നയിടത്തില് നിന്നും അഞ്ചു കിലോമീറ്ററോളം അകലത്തില് വാടകക്ക് താമസിക്കുകയാനവര്. അവരുടെ മാതാപിതാകള് ഇറാഖിലെ ഒരു ഗ്രാമത്തിലാണ്. വളരെ പ്രായം ചെന്നവര്. സഹോദരങ്ങളില് മൂത്തയാള് ജോലിചെയ്തു മറ്റു മൂന്നുപേരെയും പഠിപ്പിക്കുന്നു. ഒരു സഹോദരന് നല്ലവണ്ണം ഭക്ഷണം പാകം ചെയ്യാന് അറിയുന്നയാളാണ്.

വീട്ടിലേക്ക് ക്ഷണിച്ചപ്പോള് ക്ഷണം സ്വീകരിച്ചു അവര് അടുത്ത ഞായറാഴ്ച തന്നെ വീട്ടിലെത്തി. നാലുപേരും കൂടി. അത് തന്നെ ഒരു അത്ഭുതമായിരുന്നു. മെസോപ്പോട്ടേമിയന് സംസ്കാരത്തിന്റെ പിന്മുറക്കാരായ അവര് ഇന്ത്യക്കാരെപ്പറ്റിയും ഭാരത സംസ്കാരത്തെപറ്റിയും വളരെ അധികം അറിയാന് ആഗ്രഹിക്കുന്നു. നമ്മുടെ നാണയങ്ങളും മറ്റും കൌതുകത്തോടെ അവര് വാങ്ങി. ശ്രീമാന് കുറച്ചു പുസ്തകങ്ങള് അവര്ക്ക് കൊടുത്തു. പെണ്കുട്ടി അവളുടെ മാലയുടെ ലോക്കറ്റില് അവളുടെ സ്വന്തം പേരു ' എമീന' എന്ന് സംസ്കൃതത്തില് എഴുതികൊടുക്കണമെന്നു ആവശ്യപ്പെട്ടു. കൂടുകാരെ എല്ലാവരെയും കാണിക്കാനെന്നു പറഞ്ഞു. ഞങ്ങള് ഉണ്ടാകിയ ഭക്ഷണം രുചികര്മായി ആസ്വദിച്ചു കഴിച്ചു. രാവിലെ വന്നവര് വൈകുന്നേരം വരെ ഞങ്ങളുടെ കൂടെ ചിലവഴിച്ചു എന്ന് പറയുമ്പോള് അവരുടെ ഉത്സാഹം മനസിലാക്കാം. അടുത്ത ആഴ്ചതന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചിട്ടാണവര് പോയത്.

ഞങ്ങള് പറഞ്ഞ സമയത്തു കൃത്യമായി അയാള് ബസ്സ്ടൊപ്പില് കാത്തുനിന്നു. വളരെ ചെറിയ ഒരു ഒറ്റമുറി വീട്. പ്രായമായ ഒരു പെണ്‍കുട്ടിയും മൂന്നു സഹോദരന്മാരും എങ്ങനെ അവിടെ താമസിക്കുന്നു എന്ന് ഞങ്ങള്‍ അത്ഭുതപ്പെട്ടു. രുചികരമായ ഭക്ഷണം പാകം ചെയ്തത് പാചക വിദഗ്ധനായ സഹോദരനാണ്. വീണ്ടും ചര്ച്ച ഇന്ത്യയെപ്പറ്റിത്തന്നെ. അവരുടെ അന്വേഷണവും ആവേശവും ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി. ഒരു കുടുംബ്ബത്തെകൂടി പരിചയപ്പെട്ട സന്തോഷത്തില് ഞങ്ങള് സന്ധ്യയോടുകൂടിതിരിച്ചു പോന്നു.

തിരിച്ചു വരുന വഴി ഞങ്ങള് പതിവായി സാധനങ്ങള് വാങ്ങുന്ന കടയില് കയറി. ആ സമയത്ത് ഒരു സ്ത്രീ ഉന്തുവണ്ടിയില് മധുര പലഹാരങ്ങള് വില്കാനായി എത്തിയിരുന്നു. ഞങ്ങള് താത്പര്യം പ്രകടിപ്പിച്ചപ്പോള് നമ്മുടെ അലുവ പോലെയുള്ള ഒരു പലഹാരം അയാള് ഞങ്ങള്ക്ക് വേണ്ടി വാങ്ങി. കടക്കാരനും സ്ത്രീയും തമ്മില് എന്തൊകെയോ പറയുന്നുണ്ട്, തുര്കിഷ് ഭാഷയില്. അവസാനം പലഹാരത്തിന്റെ പണം കൊടുത്തപ്പോഴാണ് കാര്യം മനസ്സിലായത്. ആ സ്ത്രീ പണം വാങ്ങുകയില്ല, വളരെ നിര്ബന്ധിച്ചിട്ടും. ഇന്ത്യന്‍ സുഹ്രിതുക്കള്ക്കു അവരുടെ സംഭാവനയായി കണക്കാക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു. ഒന്നാംതരം സ്വാദുള്ള പലഹാരം. turkish delight എന്ന് കേട്ടത് എത്ര ശരിയാണെന്നു ഞങ്ങള്ക്ക് മനസ്സിലായി. പിന്നീട് എല്ലാ ആഴ്ചയും ഞങ്ങള് വിവിധ തരത്തിലുള്ള മധുര പലഹാരങ്ങള് അവരോട് വാങ്ങിക്കൊണ്ടിരുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

13.അങ്കാറ – തുറ്കിയുടെ തലസ്ഥാനം

6.കറിയുടെ വാസനയ്ക്ക് എട്ടും കറിക്കു രണ്ടും പൌണ്ട്