1.തുര്‍കിയിലേക്ക്
നമ്മുടെ ശ്രീമാനു വിദേശത്തെക്കുള്ള അടുത്ത അവസരം തുറ്കിയിലെക്കായിരുന്നു. തുര്‍കിയിലെ ഒരു വിമാനത്താവള ത്തിലെക്കും ഇന്ത്യയിലെ ഒരു വിമാനത്താവളത്തില്‍ നിന്നും നേരിട്ട് ഫ്ലൈറ്റ് ഇല്ല. മുംബൈ, ബെഹ്രൈന്‍ ഇസ്തംബുള്‍ അല്ലെങ്കില്‍ മുബൈ, ദുബൈ , ഇസ്റ്റാംബുള്‍ ഈ വഴി പോകണം. സാധാരണ എമിരറ്റെസ് അഥവാ ഗള്‍ഫ് എയര്‍ എന്നീ വിമാനക്കമ്പനികളുടെ വിമാനങ്ങളാണുള്ളതു. ഞങ്ങള്‍ എമിരറ്റെസ് ആണു ബുക്കു ചെയ്തതു. മദിരാശിയില്‍ നിന്നും പുറപ്പെടുന്നതു. വിദേശത്തേക്കുള്ള വിമാനങ്ങള് മിക്കതും പുലര്‍ചെ പുറപ്പെടുന്നത് കൊണ്ടു തലേ ദിവസം തന്നെ മദിരാശിയില്‍ എത്തി. രാവിലെ ഒന്‍പതുമണിക്കുള്ള വിമാനം. ഏഴു മണിക്കു തന്നെ അവിടെ എത്തി. പക്ഷെ ഞങ്ങളുടെ സാധനങ്ങളുമായി വിമാനത്താവളത്തിലെക്കു കയറാന്‍ തന്നേ വിഷമിച്ചു. മറ്റുള്ളവരെ യാത്രയാക്കാന്‍ വന്നവരുടെ എണ്ണം കൊണ്ടു. ഒരു വിധം അകത്തു കടന്നു. അപ്പൊഴാണു വിവരം മനസ്സിലാ കുന്നതു. വളരെ പ്രായമായ ആള്‍കാര്‍, അറുപതു അറുപതഞ്ചു വയസ്സില്‍ അധികം ഉള്ളവര്‍. ഒറ്റ വെള്ള വസ്ത്രം മാത്രം ഉടുത്തു നിരനിരയായി തിരിച്ചറിയല്‍ രേഖ കഴുത്തില്‍ തൂക്കി അവരുടെ മുറ നോക്കി ഇരിക്കുന്നു. പലര്‍കും കാലില്‍ നീരും വേറെ അസുഖങ്ങളും ഉണ്ടെന്നു വ്യക്തമാണു. പക്ഷെ ഹജ്ജിനു പോകുന്നതിലുള്ള സന്തോഷത്തില്‍ എല്ലാം മറന്നവര്‍. ഞങ്ങളുടെ ഫ്ലൈറ്റിനു തൊട്ടു മുന്‍പു ഒരു സൌദി ഫ്ലൈറ്റ് ഉണ്ടു. അതാണു തിരക്കു.
ബഹ്രീനില്‍ നിന്നു ഇസ്റ്റന്‍ബുളിലെക്കു വിമാനം കയറുമ്പൊള്‍ എന്റെ ഉള്ളില്‍ നിറഞ്ഞുനിന്നതു വിഷാദം മാത്രം. ശ്രീമാന്റെ കൂടെ ജോലിസ്ഥലത്തേക്കു പോരാന്‍ മടിയോടെ ആണെങ്കിലും സമ്മതിച്ച തോര്‍ത്തു ഞാന്‍ നിരാശയിലാണ്ടു. കാഴ്ചകള്‍ കാണാനുള്ള ആഗ്രഹങ്ങള്ക്കു പോലും വിട പറഞ്ഞു.
ഇസ്താംബുളില്‍ വിമാനം ഇറങ്ങുമ്പൊള്‍ നൈരാശ്യം പാരമ്യത യിലെത്തി. കൂനിന്മെല്‍ കുരു എന്ന പൊലെ ഞങ്ങള്ക്കു പൊകെണ്ട സ്ഥലമായ അദനയിലെക്കുള്ള ഫ്ലൈറ്റ് മിസ്സ് ആകുകയും ചെയ്തു. ഭാഗ്യത്തിനു രണ്ടു മണിക്കൂര്‍ കഴിഞു വേറെ ഒരു ഫ്ലൈറ്റ് ഉണ്ടായിരുന്നു. കൊച്ചിയില് നിന്നു പുറപ്പെട്ട നാലു യുവാക്കള്‍ ഞങ്ങളുടെ കൂടെ ബെഹ്രെനില്‍ നിന്നും ഉണ്ടായിരുന്നു. മര്‍ചണ്ട്നേവിയില്‍ ജോലിക്കു വന്നവര്‍. രാത്രി സമയം ഒന്പതു മണി കഴിഞ്ഞു, തണുപ്പും. ഏതായാലും വിമാനത്തില്‍ കയറുമ്പൊള്‍ ഞാന്‍ തികച്ചും ഭയചകിത ആയിരുന്നു. ഒരു മണിക്കൂര്‍ കൊണ്‍ടു അദനയില്‍ എത്തി. സുമാറ് അറുപതു വയസ്സു തോന്നിക്കുന്ന തടിച്ചു കൊഴുത്ത ഒരു മനുഷ്യന്‍ നാട്ടുകാരായ കുട്ടികളെ കൂട്ടി കൊണ്ടു പോയി. എന്റെ പ്രത്യേക മാനസികാവസ്ടയില്‍ ആ കുട്ടികളുടെ പേര് പോലും ചോദിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങളെ കൂട്ടികൊണ്‍ടുപോകാന് ആരും വരില്ല എന്നു തോന്നി. രാത്രി പതിനൊന്നു കഴിഞ്ഞു. എന്തു ചെയ്യണം എന്നു വിഷമിചിരിക്കുമ്പൊഴാണു “മോഹന്‍” എന്ന വിളി. അദ്ദെഹതിന്റെ സഹപ്രവര്‍തകന്‍ കാറുമായി വെളിയില്‍ കാത്തു നിന്നിരുന്നു. സ്വയം ശപിച്ചു വിമാനത്തിലിരുന്ന ന്മിഷങ്ങളോര്ത്തു എനിക്കു ലജ്ജ തോന്നി. തുര്‍കിയിലെ എതെങ്കിലും തെരുവില്‍ ഒരു അജ്ഞാതനായ ഇന്ത്യാക്കാരനും ഭാര്യയും കൊല്ലപ്പെട്ടു കിടക്കുന്നു എന്നു അടുത്ത ദിവസത്തെ പത്രത്തില്‍ വരുന്ന കാര്യം വരെ ഞാന്‍ പല പ്രാവശ്യം ഓര്‍ത്തിരുന്നുഏതായാലും രാത്രി പന്ത്രണ്ടു മണിക്ക് ശേഷം ഞങ്ങള്‍ തണുത്തു വിറച്ചു ഗസ്റ്റ് ഹൌസില്‍ എത്തി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ