10.അംകാറായിലെക്കു


തുര്കിയുടെ തലസ്താനം ആണു അംകാറ . ഞങ്ങള് താമസിചിരുന്ന അദനയില് നിന്നു ആറു മണിക്കൂറ് യാത്ര ചെയ്താലേ അവിടെ എത്തൂ. പാസ്പോര്ടു വിസ ഇവ സംബന്ധമായ കാര്യതിനു ഞങ്ങള്കു അവിടെ പോകേണ്ടിയിരുന്നു. അക്കൂട്ടതില് നഗരം കാണാനും അവസരം ഉണ്ടാക്കി. തുര്കിയിലെ സാമ്പതിക പ്രശ്നങ്ങള് രൂക്ഷമായ സമയമായിരുന്നു. പണപ്പെരുപ്പം അനിയന്ത്രിതമായിക്കൊണ്ടിരുന്നു. ശ്രീമാണ്ടെ ശമ്പളം കിട്ടിയ്യാല് ഉടനെ തന്നെ ഡോള്ളറൊ പൌണ്ടോ ആക്കി മാറ്റിയില്ലെങ്കില് വൈകുന്നെരത്തേക്കു മാറ്റിവചാല് അന്പതു ഡോള്ളറ് വരെ നഷ്ടം വരാം. എല്ലാവര്കും അവരവരുടെ സമ്പാദ്യം ഏതു വിദേശ കറന്സിയിലും സൂക്ഷിക്കാം. അമെരികന് ഡോള്റിലോ ബ്രിട്ടീഷ് പൌണ്റ്ടിലോ തുര്കിഷ് ലീറയിലോ. രാജ്യതിലെ ഏറ്റവും വലിയ ധനികറ് ആയ ഏതാനും പേര് വിചാരിചാല് തുര്കിഷ് ലിറയുടെ വില പെട്ടെന്നു കുറയാം, കൂടാം. ബാങ്കും രാഷ്ട്രീയ നേത്രുത്വവും വ്യവസായവും എല്ലാം ഈ ഏതാനും പണക്കാരുടെ നിയന്ത്രണതിലായിരുന്നു. പണപ്പെരുപ്പവും സാമ്പതിക അസ്തിരതയും മൂര്ധന്യതിലായപ്പോള് ലോകബാങ്കിന്റെ സഹായം വാങ്ങി തുടങ്ങി. അമെരികയുടെ സ്വാധീനം വ്യക്തമായി ഇതിനു കാരണമായി. അമേരികയുടെ ഒരു പട്ടാള ഒരു കേന്ദ്രം അദനക്കു അടുതുണ്ടു. ഇഞ്ചെര്ലിക് ബേസു എന്നാണു പേരു.ഇറാക്കിനെ ലക്ഷ്യ മാക്കി തോക്കുമായി അന്നുതന്നെ. ( ഇറാക്കിലെ അമേരിക്കന് ഇടപെടലിനു മുന്പാണു ഞങ്ങല് അവിടെ ഉണ്ടായിരുന്നതു). ലോകബാങ്കിന്റെ ഒരു പ്രതിനിധി സ്തിരമായി അംകാരായില് താമസവുമായി. അയാള് ഒരു സൂപെറ് പ്രധാനമന്ത്രി ആയി തുര്കിയുടെ സാമ്പതിക കാര്യ്ങല് നിയന്ത്രിചുകൊണ്ടിരുന്നു. സധാരണ ജനങ്ങല് അരപ്പട്ടിണിയില് ആയിരുന്നു. അവരുടെ പ്രധാന ആഹാരമായ റൊട്ടി ( ഗദ പോലെ ഇരിക്കുന്ന സാധനം, നമ്മുദെ നാട്ടിലെ ഫ്രെഞ്ചു രോള്ളിണ്ടെ അഥവാ സാണ്ട്വിച് റൊട്ടിയുടെ ഒരു പരുക്കന് രൂപം) സര്കാര് നിയന്ത്രിത കടകളില് കൂടി വിതരണം തുടങ്ങി.ഈ റൊട്ടി കൊണ്ടുവരുന്ന വാഹനവും കാത്തു കടക്കു മുന്നില് വലിയ ക്യൂ മണിക്കൂറുകള്കു മുമ്പു കാണാറുണ്ടായിരുന്നു, ചില സമയതു നമ്മുടെ റേഷന് കടകളുടെ മുന്പിലെ പോലെ.
ഇതൊക്കെയാണെങ്കിലും തുര്കിയിലെ ഗതാഗത സൌകര്യം മറ്റു യുറോപിയന് രാജ്യങ്ങളിലെക്കാള് ഒട്ടൂം മോശമല്ലായിരുന്നു ഒന്നം തരം നിരത്തുകള്. വിദേശനിര്മിതമായ നല്ല ഏസി ബസ്സുകള്. ബസ്സില് കയറിയാല് അര മണിക്കൂറ് കഴിഞ്ഞാല് ഉടനെ ശറ്ദ്ദിക്കുന്ന സ്വഭാവമുള്ള എനിക്കു അംകാറായിലേക്കു ആറു മണിക്കൂറ് യാത്ര ചെയ്തിട്ടൂം യാതൊരു അസുഖവും ഉണ്ടായില്ല എന്നതു റോഡിന്ടെയും വാഹനത്തിന്റെയും മെച്ചം കൊണ്ടു മാത്രമായിരുന്നു. ഉള്പ്രദേശം പുല്മെത്ത വിരിച്ചതു പോലെ അതീവ സുന്ദരം. നീണ്ട യാത്രക്കു ഇടക്കു റ്റോയിലെട്ടു സൌകര്യവും രെസ്റ്റൊറന്റും ഉള്ള വിശ്രമസണ്കെതം. വളരെ വ്രിതിയും വെടുപ്പും ഉള്ള സ്തലം. ചെറിയ തുക കൊടുക്കെണ്ടി വന്നാലും പത്തു മിനുട്ടു കൊണ്ടു ഫ്രെഷ് ആവാന് കഴിയും. നമ്മുടെ ബസ് സ്റ്റാണ്ടുകളില് സ്ത്രീകള്കുണ്ടാകുന്ന അസൌകര്യം ഞാന് ഓര്തു. ശ്രീമാന്റെ ഒരു സഹപ്രവര്തകന് തന്റെ പ്രായമായ അമ്മയെ കോഴിക്കോട്ടു നിന്നു തിരുവനതപുരതേക്കു രാത്രി കണ്ണൂറ് ദീലക്സു ബസ്സില് കയറ്റിയിട്ടു പറഞ്ഞു. “അമ്മാ ഞാന് എല്ലാം ശരിയാക്കി വചിട്ടുണ്ടു. അമ്മകു വേണ്ടി. ഒരു കാര്യം ഒഴിച്ചു.” അമ്മ പറഞ്ഞു.”മോനേ ,നീ വിഷമിക്കെണ്ട ഞാന് രാവിലെ മുതല് ഒരിറക്കു വെള്ളം കുടിച്ചിട്ടില്ല., അക്കാര്യം ഓര്തു” എന്നു. ഈ ദീറ്ഘദൂര ബസ്സുകള് നഗര പ്രാന്തതിലുള്ള ബസ് സ്റ്റേഷനുകളില് നിന്നും ആണു പുറപ്പെടുക. നഗരത്തിലെ ആപ്പീസില് നിന്നും ചെറിയ ബസ്സിലോ വാനിലോ ഈ വലിയ ബസ് സ്റ്റേഷനില് എതിക്കുന്നു, ബസ് ഓടി്ക്കുന്നവറ് തന്നെ, പ്രത്യെകം ചാര്ജില്ലാതെ. വളരെ മാന്യമായ പെരുമാറ്റം. കിളികളുടെ ശല്യം തീരെ ഇല്ല. സാധനങ്ങല് ഇറക്കാനും കയറ്റാനും ബസ്സു കമ്പനിയുടെ ആല്ക്കാറ്. പോറ്ട്ടറ് മാരുടെ സഹായം വേണ്ട. അട്ടിമറി ശല്യം ഇല്ല. നമ്മുടെ നാട്ടിലെ ഈ പ്രഷ്നങല്കെല്ലാം കാരണം സാമ്പതികം മാത്രമല്ല എന്നു തീര്ച ഇതൊക്കെ കാണുമ്പോള് .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

13.അങ്കാറ – തുറ്കിയുടെ തലസ്ഥാനം

6.കറിയുടെ വാസനയ്ക്ക് എട്ടും കറിക്കു രണ്ടും പൌണ്ട്

18.ഇറാഖികളുമായിസൌഹൃദം