12. അലെക്സാണ്ഡര്‍ കയറിയ പാലവും ചെര്പുളശ്ശെരിയും





ഒരിക്കല് ഞങ്ങള് സായിപ്പിന്റെയും മദാമ്മയുടെയും കൂടെ അദനയില് നിന്നു ഇരുപതു കിലൊമെറ്റെര് ദൂരത്തുള്ള കടല് തീരത്തെക്കു പോയി. യുമ്ര്താലിക് എന്നാണു സ്ഥലതിന്റെ പേരു. മദാമ്മയ്കു ചരിത്രതില് നല്ല അറിവുണ്ടു . പോകുന്ന വഴി ചരിത്രപ്റാദ്ധാന്യമുള്ള ഒന്നു രണ്ടു സ്തലം കൂടി സന്ദര്ശിചു. രമെസിസ് രണ്ടാമന് എന്ന ഫെറൊവ് യുദ്ധതില് ജയിചതിന്റെ ഒരു സ്മാരകം ആണു ആദ്യം കണ്ടതു. നാട്ടുകാര്കു തീരെ താല്പര്യം ഇല്ലാത്ത ഒരു സ്ഥലം. കാടു പിടിചു കിടക്കുന്നു. കല്ലില് ഒരു രൂപം കൊത്തിവചിരിക്കുന്നു. അതു തന്നെ കാലപ്പഴക്കം കൊണ്ടു വ്യക്തമല്ല. എന്നാലും മൂവായീരം വര്ഷം പഴക്കമുള്ള ഒരു സ്മാരകം എന്ന നിലയില് ഞങ്ങള് ശ്രദ്ധിചു. മദാമ്മ എന്തൊക്കെയോ വിശദീകരിചു തന്നു. അതുപോലെ തന്നെ ഒരു ചെറിയ പാലം. അലെക്സാണ്ടര് ചക്രവര്തി യുദ്ധത്തിനു നടന്നു പോയ പാലമാണത്രേ. ഇപ്പൊള് ഒരു കഴുത നടന്നു പോയാല് തകരും എന്ന നിലയിലായിരുന്നു അതു. താരതമ്യേന അപ്രധാനമായതു കൊണ്ടാവാം അഥവാ അനത്തോളിയന് സംസ്കാരത്തിന്റെ ഭാഗം ആവാത്തതു കൊണ്ടാവാം ഇവ തീരെ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നതു. പോകുന്ന വഴിയില് വളരെ പുരാതനമായ ഒരു കോട്ടയും കണ്ടു.
യുമുര്താലിക് ഒരു സാധാരണ ബീചാണു. അവിടെയും ഒരു ചെറിയ മ്യൂസിയം ഉണ്ടു. പഴയ ചീന ഭരണിപൊലെയുള്ള വലിയ പാത്രങളും മറ്റും സൂക്ഷിചിരിക്കുന്നതു. അവിടെ നിന്നു കുറച്ചു ദൂരം പോയപ്പോള് ഒരു മീന്പിടുത്ത തുറമുഖം കണ്ടു. കാറ്താഷ് എന്നാണു സ്തലതിന്റെ പേര്. അവിടെ വച്ചു സായിപ്പിന്റെ താല്പര്യതില് തുര്കിയിലെ മത്സ്യതിന്റെ സ്വാദു അറിഞ്ഞു. കടല് തീരമാണെങ്കിലും മത്സ്യതിനു നല്ല വിലയാണു. നമ്മുടെ മണങ്ങുപോലെ ഉള്ള ഒരു മത്സ്യം പൊള്ളിച്ചതു. സായിപ്പു കുശാലായി തിന്നു. ശ്രീമാനു പിടിചില്ല എന്നു മുഖഭാവം കണ്ടു മനസ്സിലായി. നമ്മുടെ രീതിയില് അവര് മത്സ്യം വ്രിതി ആക്കാറില്ല. മത്സ്യം പിടിച്ചപോലെ കത്തികൊണ്ടു വരഞ്ഞു ദോശക്കല്ലുപോലുള്ള് കല്ലില് വയ്കുന്നു. അതിന്റെ പുരത്തു കുറച്ചു ഒലിവെണ്ണ ഒഴിക്കും. ഒരു വശം വെന്തു കഴിയുമ്പോള് ദോശ മറിച്ചിടുന്നതു പോലെ മറിച്ചിടും. കുറച്ചു കൂടി എണ്ണ ഒഴിക്കും. വ്രിതിയാക്കേണ്ടതു നമ്മള് തന്നെ. ചെതുമ്പലും മറ്റും കളഞ്ഞു വേണ്ടപോലെ വ്രിതിയാക്കി തിന്നാം. ഒരു മത്സ്യം കഴിക്കാന് ഇത്ര പാടു പെടണോ എന്നതു വേറെ കാര്യം. നമ്മുടെ വീടുകളില് മത്സ്യം നല്ലവണ്ണം ഉപ്പും മറ്റുമിട്ടു കഴുകി വ്രിതിയാക്കി ഉളുമ്പിന്റെ അംശം തീരെ ഇല്ലതാകുന്നുണ്ടല്ലോ. മുളകും മറ്റും പുരട്ടി വറുത്തു കഴിച ആള്കു മനം പിരട്ടിയതില് അത്ഭുതം ഇല്ല.
ബീചില് കണ്ട ഒരാള് ഞങലെ കണ്ടു അടുതുവന്നു. അറബിയാണു. സൌദി അറേബിയയില് ജോലി ചെയ്യുന്നു. ധാരാലം മലയാളി കൂട്ടുകാര് ഉണ്ടയാള്കു. ചെര്പലശ്ശെരിക്കാരാണെന്നു വ്യക്തമായി പറഞ്ഞു. ഞങള്കു ഓര്മക്കായി ഒരു നക്ഷ്ത്ര മത്സ്യത്തെയും തന്നു, പച്ചയായതു കൊണ്ടു മണം ഉണ്ടായിരുന്നു എങ്കിലും ഞങ്ങള് സ്നേഹപൂര്വം അതു വാങ്ങി വീട്ടില് സൂക്ഷിചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

13.അങ്കാറ – തുറ്കിയുടെ തലസ്ഥാനം

6.കറിയുടെ വാസനയ്ക്ക് എട്ടും കറിക്കു രണ്ടും പൌണ്ട്

18.ഇറാഖികളുമായിസൌഹൃദം