14. മലയാളി മങ്ക തുര്കിക്കാരന്റെ വീട്ടമ്മ


അങ്കാറയില് ഇന്ത്യന് എംബസ്സിയി്ല് നിന്നും അറിഞ്ഞു കേട്ട സുഹറായെ അദനയില് തിരിച്ചു വന്ന ഉടനെ വിളിച്ചു. ആദ്യം ഞങ്ങളുടെ മുറി തൂറ്കിഷ് ഭാഷയില് തുടങ്ങി എങ്കിലും മലയാളം കേട്ടപ്പോള് സന്തോഷമായി സംഭാഷണം തുടങ്ങി. പന്ത്രണ്ടു വര്ഷമായി തുറ്കിയില് ഭറ്ത്താവിനോടും കുഞ്ഞുങ്ങളോടും കഴിയുന്ന ഒരു വീട്ടമ്മ. ചാലക്കുടിക്കു അടുത്തു ജനിച്ച ഒരു തനി നാട്ടിന്പുറക്കാരി എങ്ങനെ തുറ്കിയിലെത്തി എന്നതു രസകരമാണു.

സുഹറായുടെ അകന്ന ബന്ധ്തിലുള്ള ചില നാട്ടുകാരു സൌദിയില് ജോലി ചെയ്തിരുന്നു. അവരുടെ സുഹ്രിതായി മാറിയ റഹീം ഇന്ത്യക്കാരുടെ രീതികള് കണ്ടു ഭ്രമിചു, ഒരു ഇന്ത്യക്കാരിയെ, പ്രത്യേകിച്ചും മലയാളി കുട്ടിയെ തന്നെ, കല്യാണം കഴിക്കാന് താല്പര്യം പ്രകടിപ്പിചു. ഇതിനു വേണ്ടി സുഹ്രിതുക്കളുടെ കൂടെ നാട്ടില് വന്നു. അവര് സുഹറായുടെ വീടുകാരുമായി പരിചയപ്പെടുത്തി. സാമ്പത്തികമായി അല്പം ബുദ്ധിമുട്ടുകള് അനുഭവിച്ചിരുന്ന കുടുംബമായിരുന്നു സുഹറായുടെതു. അച്ചന് നേരത്തെ മരിച്ചു പോയിരുന്നു. സഹോദരങ്ങള് ചെറിയ വരുമാനം കൊണ്ടു രണ്ടറ്റവും കൂട്ടിമുട്ടിക്കാന് വിഷമിക്കുന്നവരു . ആ കുടുംബത്തിനു ഒരു സഹായം ആകട്ടേ എന്നു അവര് വിചാരിചുകാണും. പക്ഷെ സുഹറായുടെ ഉമ്മയ്കു തന്റെ ഒരേ ഒരു മകളെ ഇത്രയും ദൂരെ അയക്കുന്നതിനു തീരെ താല്പര്യം ഇല്ലായിരുന്നു. സുഹറായെ കണ്ടു മോഹിച്ചെങ്കിലും നിരാശനായി റഹിം തിരിചുപോയി. ആശ തീരെ കൈവെടിഞ്ഞില്ല എന്നു മാത്രം. ഒരു വറ്ഷം കഴിഞ്ഞു സുഹ്രിതുകളുടെ കൂടെ റഹിം വീണ്ടും ചാലക്കുടിയില് എത്തി. യാതൊരു പരിചയവുമില്ലാത്ത ഒരു വിദേശി വീണ്ടും വീണ്ടും വിവാഹാഭ്യര്ഥന നടത്തിയപ്പോള് വീട്ടുകാര് ഇത്തവണ സമ്മതിച്ചു. വീട്ടിലെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു സ്വന്തം മകനെക്കാള് സ്നേഹമുള്ള ഒരു മരുമകനെ ആ സ്നേഹമയി ആയ ഉമ്മയ്കു കിട്ടി. വിവാഹത്തിനുള്ള എല്ലാ ചിലവും സ്വയം വഹിച്ചു റഹിം സുഹറായെ വിവാഹം കഴിച്ചു. പക്ഷെ ഇത്രയൊക്കെ ആയിട്ടും റഹിമിനു മലയാളം ഇപ്പൊഴും തീരെ അറിഞ്ഞുകൂട. സുഹറാ പറയും ഒരു കണക്കിനു അതു നല്ലതാണു. ഇയാളെ ചിലപ്പോല് രണ്ടു ചീത്ത പറയാമല്ലോ എന്നു. ആ ഉമ്മ മരിക്കുന്നതുവരെ റമദാനു എല്ലാ വര്ഷവും റഹീമും സുഹറായും കുട്ടികളുമായി വന്നുകൊണ്ടിരുന്നു, ഉമ്മയും കുടുംബവുമായി കഴിയാന്. പണ്ടൊക്കെ മാസതിലൊരിക്കല് എങ്കിലും ഫോണ് വിളിചിരുന്നു. ഇന്നും വനിതയും മാത്രുഭൂമി വാരികയും പതിവായി പോസ്റ്റില് വരുത്തുന്നുണ്ടു. അതു മാത്രമാണു ഇന്നു കേരളവുമായുള്ള ബന്ധം. ഞങ്ങളെ കണ്ടപ്പോള് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന് വയ്യ,ഞങ്ങള്കും. അദനയില് ആറുമാസമായിട്ടും മലയാളം വീട്ടുകാരനോടല്ലാതെ സംസാരിക്കാന് ഒരാളെ കിട്ടിയതില് എനിക്കും. ഷോപ്പിങ്ങിനു സുഹറാ വലിയ സഹായമായിരുന്നു. സാധനങ്ങള്കു നമ്മൂടെ രീതിയില് വില പേശാനും മറ്റും അവള് പഠിപ്പിച്ചു തന്നു.
സുഹറായ്കും റഹീമിനും മിടുക്കികളായ രണ്ടു പെണ്കുട്ടികളാണുള്ളതു. തനി തുര്കിഷ് സുന്ദരികള്. ഇളയവള്കു സുഹറ്രയുടെ ഇന്ത്യന് നിറം കിട്ടിയെന്നു മാത്രം. മൂത്തവള് ഇന്തിയന് രീതികളോടു താല്പര്യം കാണിക്കുന്നുണ്ടു. ഇന്ത്യയില് വരണമെന്നും ഉമ്മായുടെ നാടു കാണണമെന്നും ആഗ്രഹമുണ്ടു. മൂന്നു നിലയുള്ള ഒരു ഫ്ലാറ്റിലാണു സുഹറായും കുടുംബവും താമസിക്കുന്നതു. താഴത്തെ നിലയില് അവരുടെ അച്ചനും അമ്മയും. മുകളില് റഹിമിന്റെ സഹോദരിയും. തുറ്കിഷ് രീതിയിലാണു വീടു അലങ്കരിചിരിക്കുന്നതു. മലയാളിത്തം ഒട്ടും ഇല്ല. ഭക്ഷണ രീതികളും അവിടുത്തെ തന്നെ. സുഹറായെ ഇപ്പോള് കണ്ടാല് മലയാളി ആണെന്നു തോന്നുകയേ ഇല്ല. അല്പം ഇരുണ്ടു തടിച്ചു മുടി ബോബ്ബു ചെയ്തിരിക്കുന്നു. യൂറോപിയന് വസ്ത്റ ധാരണവും കൂടി ആയപ്പോള് എല്ലാം തികഞ്ഞു. അവരുടെ ഒരു പഴയ കാറില് ആണു ആദ്യം ഞങളുടെ വീട്ടില് വന്നതു. ട്രൈവിങ് അറിയാമെങ്കിലും ഭര്താവാണു കാറ് ഓടിചതു. ഞങ്ങള് അവരുടെ വീട്ടിലും പോയി. റഹിമിന്റെ ഉമ്മായും വാപ്പായും സുഹറായെ വളരെ സ്നേഹപൂറ്വം കരുതുന്നു. വിദേശിയാണെന്ന യാതൊരു സംശയവുമില്ല. സ്നേഹക്കുറവും ഇല്ല. സുഹറാ അക്കാര്യതില് വളരെ ഭാഗ്യവതിയാണെന്നു പറഞ്ഞു. ഇത്ര ദൂരം അന്യനാട്ടില് സ്വന്തം അമ്മയെയും അച്ചനെയും പോലെ സ്നേഹിക്കുന്ന അമ്മായി അമ്മയും അമ്മായി അച്ചനും. റഹീം സൌദിയില് ഒരു മോടോര് മെക്കാനിക്കാണെന്നു തോന്നുന്നു. ആറുമാസം ജോലി ചെയ്തു ആവശ്യത്തിനു പൈസയുമായി വരും. കൂടുതല് മലയാളം വാരികകളും പത്രങ്ങളുമായി .ആറുമാസം കഴിഞ്ഞു ( പൈസ തീരുമ്പോഴെന്നു സുഹറാ) തിരിച്ചു പോകും.വീണ്ടും കാടാറുമാസം, വീടാറുമാസം. വളരെ സന്തോഷമായി കഴിയുന്ന കുടുംബം. നാട്ടില് നിന്നു തെങ്ങും വാഴയും മറ്റും കൊണ്ടുവന്നു വച്ചെങ്കിലും കാലാവസ്ഥ പിടിക്കാത്തതുകൊണ്ടു അവ വളര്ന്നില്ല എന്നു അവള് ഖേദപൂര്വം പറഞ്ഞു, പക്ഷേ സുഹറായുടെ ജീവിതം ഐശ്വര്യപൂര്വം വളര്ന്നു പന്തലിചിരിക്കുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

13.അങ്കാറ – തുറ്കിയുടെ തലസ്ഥാനം

6.കറിയുടെ വാസനയ്ക്ക് എട്ടും കറിക്കു രണ്ടും പൌണ്ട്

18.ഇറാഖികളുമായിസൌഹൃദം