15. ഞങ്ങളെ പോലെ മറ്റു ചില വിദേശികള്
യു എസ് എസ് ആറ് വിഘടിചതിനുശേഷം യുക്രൈന്, ലിതുവേനിയ അസറ്ബൈജാന് എന്നീ രാജ്യങ്ങളിലേ ആള്കാര് വളരെ സാമ്പത്തികമായി ബുദ്ധിമുട്ടിലായി. ജോലിക്കു വേണ്ടി പല രാജ്യങ്ങളിലും അലയേണ്ടിവന്നു, കുവൈറ്റ് യുദ്ധം കഴിഞ്ഞു ഇറാഖികളെപ്പോലെ.
അദനയിലു ഞങ്ങള് ഒരു യുക്രനിയന് ഡോക്റ്ററെയും കുടുംബത്തെയും പരിചയപ്പെട്ടു. ഡോക്റ്ററും ഭാര്യയും രണ്ടു കുട്ടികളുമായി അവിടെ താമസിക്കുന്നു. മകള് അങ്കാറയ്യില് ആണു പഠിക്കുന്നതു. ആ കുട്ടി നിറയെ കുപ്പിവളകള് ഇട്ടിരിക്കുന്നു. കണ്മഷിയും ഉപയോഗിക്കാറുണ്ടു. അവളുടെ കൂട്ടുകാരി പാകിസ്താന്കാരിയാണു. ഇന്ത്യയെപ്പറ്റി ആ കുട്ടി വളരെ കാര്യങ്ങളു മനസ്സിലാക്കി വച്ചിരിക്കുന്നു. ന്രിതതില് വളരെ താല്പര്യവും അറിവും ഉള്ള ആ കുട്ടിക്കു ഭരതനാട്യതിലെ മുദ്രകള് ചിലതു അറിയാം. അതു ഞങ്ങളെ കാണിച്ചു. ശരിയാണൊ എന്നു ചോദിചു. അവരുടെയൊക്കെ വിചാരം നമ്മള്കെല്ലാം ഭരതനാട്യവും കുചിപ്പുടിയും അറിയാമെന്നാണു. തല്കാലം പൂച്ചു പുറത്താകാതെ രക്ഷപെട്ടു. ഡോക്റ്ററ് മലേരിയായുടെ സ്പെഷ്യലിസ്റ്റ് ആണു. നമ്മൂടെ ഉപഭൂഖണ്ഡത്തില് മലേറിയാ വളരെ ഉണ്ടെന്നും ലോക ആരോഗ്യ സംഘടനയുടെ ഒരു ജോലിക്കു അദ്ദേഹം അപേക്ഷിക്കുകയാണെന്നും പറഞ്ഞു . അപേക്ഷാഫോറം പൂരിപ്പിചതില് തെറ്റുണ്ടൊ എന്നെല്ലാം അദ്ദെഹം വീണ്ടും വീണ്ടും ചോദിച്ചു. പൊതുവെ തുറ്കിയിലും പൂര്വ യൂറൊപിയന് രാജ്യങ്ങളില് ഇന്ഗ്ലീഷ് അല്പം മോശമായതുകൊണ്ടു ശ്രീമാന് കഴിവതും അദ്ദേഹതെ പ്രോത്സാഹിപ്പിചു. മകള്കും ഭാര്യയ്കും വളരെ താല്പര്യമായിരുന്നു ഇതു. മകന് എഞിനീയറിന്ങിനു തയ്യറെടുപ്പു നടത്തുകയായിരുന്നു. അയാള്കു മാത്രം വലിയ താല്പര്യം കണ്ടില്ല.
മറ്റൊരു യുക്രേനിയന് പ്രൊഫെസ്സൊര് ശ്രീമാന്റെ കൂടെ അതെ യൂനിവെര്സിറ്റിയില്. പ്റൊഫെസ്സൊര്കും രണ്ടു കുട്ടികളായിരുന്നു. ഒരാള് മൊസ്കോയില് പഠിക്കുന്നു. കമ്പൂട്ടറ് സയന്സു വിദ്യാര്ഥി. പക്ഷെ അയാള് ഒരു ഇന്ത്യന് ഗുരുവിന്റെ കൂടെ യോഗയും മറ്റും പരിശീലിക്കുന്നു എന്നു അദ്ദേഹം പറഞ്ഞു. പഠിത്തതില് താല്പര്യം കുറഞ്ഞു വരുന്നതായി അദ്ദേഹം പരാതി പറഞ്ഞു. അവധിക്കു അദനയില് വന്നപ്പോള് ശ്രീമാന്റെ അടുത്തു സംഭാഷണത്തിനു വിട്ടു. അയാള്കു ഇന്ത്യയിലെ ഗുരുക്കന്മാരെപ്പറ്റിയുള്ള സംശയങള്കു അന്ത്യം ഇല്ലായിരുന്നു. ഞങ്ങളുടെ ഗുരു ആരാണെന്നു അയാള്കറിയണം. അവരുടെ വിചാരം നമ്മള്കെല്ലാം ഒരു ഗുരു ഉണ്ടാകും എന്നും ഗുരു ഇല്ലാതെ ഒന്നും പഠിക്കാന് പറ്റുകയില്ലെന്നും ആണു. ഒരറ്ഥ്ത്തില് അതു ശരിയാണെങ്കിലും ആ കുട്ടി ഉദ്ദേശിചതു സന്യാസതിനുള്ള ഗുരുവാണെന്നു ശ്രീമാനു വഴിയെ മനസ്സിലായി. ഞങ്ങള് തിരിചു പോരുന്നതിനു മുന്പു മകന് ഹിമാലയതില് സന്യാസത്തിനു പോയി എന്ന വിവരം അദ്ദേഹം വേദനയോടെ അറിയിചു. ഭാഗ്യത്തിനു അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ടാമതെ മകന് അച്ഛന്റെ ആഗ്രഹതിനൊത്തു ഉയരാന് കഴിഞ്ഞു എന്ന് അദ്ദേഹം അറിയിച്ചു. ഇപ്പൊഴും അവരു തമ്മില് ഇമെയില് വഴി സൌഹ്രിദം നിലനിര്തുന്നു. ഗവേഷണതില് മിടുക്കനായ അദ്ദേഹം ഇപ്പോള് അമെരിക്കയില് ജോലി ചെയ്യുന്നു. മകന് അമേരികന് യുണിവേര്സിറ്റിയില് പഠിക്കുന്നു. ഒരു കുഴിയുണ്ടെങ്കില് കുന്നും ഉന്ണ്ടാകുമെന്നു തീറ്ചയാണല്ലൊ

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ