17. എല്ലാവരും കോടീശ്വരന്മാര് – ബോണസ് വേണ്ടാത്ത ജീവനക്കാരും

തുര്കിയിലെ നാണയം ലിറ എന്നരിയപ്പെടുന്നു. ഞങ്ങളു അവിടെ ഉണ്ടായിരുന്നപ്പോള് നാണയപ്പെരുപ്പം മൂറ്ധന്യത്തിലായിരുന്നു. ശമ്പളം വാഗ്ദാനം ചെയ്തതു അമേരിക്കന് ഡോളറിന്റെ തുല്യമായ തുകയിലായിരുന്നു എങ്കിലും കയ്യില് കിട്ടിയതു അവരുടെ നാണയത്തിലായിരുന്നു. ഒന്നാം തീയതി ശമ്പളം വാങ്ങിയാല് അപ്പോള് തന്നെ ഡോളറിലേക്കോ പൌന്ടിലേക്കോ മാറ്റിയില്ലെങ്കില് വൈകുന്നേരം ആകുമ്പോള് അന്പതോ നൂറോ ഡോളര്‍ നഷ്ടമാകുമെന്ന നില വരെ വന്നു. അന്നു ഒരു ഡോളര്‍നു 1000000 ( ആറു പൂജ്യം) ലീറ വരെ കിട്ടുമായിരുന്നു. എന്നാല് 2005 ഇല് തുര്കിഷ് ലീറായുടെ മൂല്യതില് നിന്നു ആറു പൂജ്യം ഒഴിവാക്കി പുതിയ ലീറ നിലവില് വന്നു. അങ്ങനെ ലക്ഷപ്രഭുക്കളും കോടീശ്വരനമാരും ഒരു സുപ്രഭാതതില് അങ്ങനെ അല്ലാതായി. ഞങ്ങള് ഒരു കിലൊ ആപ്പിളിനു മൂന്നു മില്ലിയ്യന് (3000000) ലീറ കൊടുത്തു വാങിയിട്ടുണ്ടു. ഇന്നു അതേ സ്ഥാനത്തു പുതിയ ലീറ മൂന്നു കൊടുത്താല് മതി.

പണപ്പെരുപ്പം വളരെ വര്ധിചപ്പോള് ലോകബാങ്കിന്റെ സഹായത്തോടെ അതു പിടിചു നിര്താന് ശ്രമം തുടങ്ങി. ലോകബാങ്കിന്റെ ഒരു പ്രതിനിധി അങ്കാറായില് സ്ഥിരതാമസവുമായി. ഓരോ മാസവും അവസാനം എത്ര തുക കടമായി കിട്ടുന്നു എന്നതിനെ ആശ്രയിച്ചായിരുന്നു ലീറായുടെ മൂല്യം. ഏതെങ്കിലും കാരണം കൊണ്ടു ലോണ് താമസിച്ചാല് ലീറ പെട്ടെന്നു മൂല്യ്ം നഷ്ടപ്പെടുമായിരുന്നു.

അധ്യാപകറ്കു എല്ലാ വര്ഷവും 10% ബോണസ് കൊടുത്തിരുന്നു. ഞങ്ങള് അവിടെ ഉണ്ടായിരുന്ന ഒരു വര്ഷം സാമ്പത്തിക പ്രതിസന്ധി മനസ്സിലാക്കി അധ്യാപകര് ഒന്നടങ്കം അവറ്കു ആ വര്ഷം ബോണസ് വേണ്ട എന്നു എഴുതിക്കൊടുത്തു !. നമുക്കു തോന്നാം, ഇതെന്തു വെള്ളരിക്കാപട്ടണമോ? ബോണസ് വേണ്ടെന്നു വ്യ്കുകയോ? ഓരോ വര്ഷവും ബോണസ് കൂട്ടാന് വേന്റി ഓണത്തിന്റെ തലേന്നു ബ്സ്സു പണിമുടക്കു നടക്കുന്ന കേരളത്തിലെ കാര്യന് ഞങ്ങള് ഓര്തു. ഒരു രാഷ്ട്രത്തിന്റെ പുരോഗതിയിലും തകര്ച്ചയിലും പൌരന്മാര് എത്ര മാത്രം ബോധവാന്മാരാണു എന്നതു നല്ലൊരു ഉദാഹരണമായിരുന്നു ഇതു. പൊതുസ്തലങ്ങളില് ചപ്പുചവറുകള് വലിച്ചെറിയാതിരിക്കാന്‍ സിങ്കപ്പൂറിലെപ്പോലെ ഫൈനു വാങ്നേണ്ട. ആള്കാറ് സ്വയം മനസ്സിലാക്കി ചെയ്യുന്നു. വ്രിദ്ധന്മാര് പോലും കടലസ്സു കഷണങല് കുപ്പത്തൊട്ടിയില് മാത്രമേ നിക്ഷേപിക്കറുള്ളൂ. പരിസരശുചിത്വത്തില് തുറ്കിയിലെ ജനതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കൂട്തല് ഗഹനമായ ലോകകാര്യങളില് അവര് ഇടപെടാറില്ല, പക്ഷെ ഒരു പൌരന്റെ കടമകളെപ്പറ്റി അവര് പൂര്ണബോധവാന്മായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

13.അങ്കാറ – തുറ്കിയുടെ തലസ്ഥാനം

6.കറിയുടെ വാസനയ്ക്ക് എട്ടും കറിക്കു രണ്ടും പൌണ്ട്

18.ഇറാഖികളുമായിസൌഹൃദം