20.ഇന്ദിരാഗാന്ധിയും പച്ചക്കറിക്കാരനും തമിഴ് സുഹൃത്തും

ഞങ്ങള് സ്ഥിരമായി അടുത്തുള്ള ഒരു പച്ചക്കറിക്കടയില് നിന്നാണു സാധനം വാങ്ങിയിരുന്നതു. കടക്കാരന് ആളൊരു രസികനായിരുന്നു. ആദ്യം ഞങ്ങള് അവിടെ ചെന്നപ്പോള് ശ്രീമാനുമായി വലിയ തറ്കം ഉണ്ടായി. പ്രശ്നം ഗാന്ധി ആണു. അയാള്കു ഗാന്ധി ആയി ഇന്ദിരാഗാന്ധിയെ മാത്രമേ അറിയൂ. ശ്രീമാന് പറഞ്ഞു. “ ഇന്ദിരാഗാന്ധിക്കു ഗാന്ധി കുടുംബവുമായി ഒരു ബന്ധവുമില്ല. ഭര്താവു ഒരു പാര്സി ആയിരുന്നു. അതില്നിന്നു ഗാന്ദി എന്ന കുടുബപ്പേര് സൌകര്യപൂര്വം ഗാന്ധി ആക്കുകയാണു ചെയ്തതു, അവരോ അവരുടെ അഭ്യുദയകാംക്ഷികളോ. പണ്ഡിറ്റ് നെഹ്രുവും മഹാത്മാഗാന്ധിയുമായുള്ള മമതയില് കൂടുതലാ യൊന്നും ഇല്ല”. അയാള് ആദ്യം സമ്മതിച്ചു കൊടുത്തില്ല എങ്കിലും കാര്യം മനസ്സിലാക്കിയപ്പോള് ഇന്ദിരാഗാന്ധിയും കുടുംബവും മഹാത്മാഗാന്ധിയുടെ പിന്മുറക്കാര് അല്ല എന്നു അംഗീകരിചു. അയാള്കറിയുമോ ഇന്നു ഇന്ത്യന് പൌരത്വം എടുക്കാന് പോലും ആദ്യം മടിച്ച ഒരാളാണു ഇന്നു മറ്റൊരു ‘ഗാന്ധി’ എന്ന പേരില് ഇന്ത്യയുടെ ഭരണം പരോക്ഷമായി നിയന്ത്രിക്കുന്നതു എന്നു. അതിനു ശേഷം ഞാന് തനിച്ചു കടയില് ചെല്ലുംപോള് ‘ ഇന്ദിരാ ഗാന്ധി ‘ എന്നു പറഞ്ഞു അയാള് എന്നെ കളിയാക്കുമായിരുന്നു. 


ഒരു ദിവസം ആ കടയില് വച്ചു ഒരു ത്രുര്കിക്കാരനെ ഞങ്ങള് പരിചയപ്പെട്ടു. അയാളുടെ ഒരു സുഹൃത്തു ഇന്ത്യക്കാരന് അടുത്തുണ്ടെന്നു പറഞ്ഞു. അയാളുടെ ഫോണ് നംബെറും തന്നു. ഞങ്ങള് വീട്ടിലെത്തിയ ഉടനെ ഫോണില് വിളിച്ചു അയാളുമായി .കുറെയേറെ സംസാരിചു. സൌകര്യം പോലെ വീട്ടിലേക്കു വരാം എന്നു പറഞ്ഞു. പിറ്റേ ദിവസം ഞായറാഴ്ച ആയിരുന്നു. കാളിങ് ബെല് അടിചതു കേട്ടു വാതില് തുറന്നപ്പോള് ഒരു കറുത്തിരുണ്ട ദീര്ഘകായന് ആയ ഒരു ഇന്ത്യക്കാരനും ഒരു തുര്കിഷ് വനിതയും ആണു. ഞാന് അവരെ സ്വീകരിച്ചിരുത്തി. അയാളാണു നമ്മുടെ തമിഴ്നാട്ടുകാരനായ ഇന്ത്യക്കാരന്. മണി എന്നു പേരു.അയാളൊടൊപ്പം ഉള്ളതു അയാള് താമസിക്കുന്ന വീട്ടിന്റെ ഉടമയും സഹപ്രവര്തകയും. നാലു വര്ഷമായി അദനയില് എത്തിയിട്ടു. ദുബായി കേന്ദ്രമായിട്ടുള്ള ഒരു കെട്ടിടനിര്മാണ കമ്പനിയില് ജോലി ചെയ്യുന്നു. ഭാര്യയും രണ്ടു പെണ്മക്കളും നാട്ടിലാണു. ദീപാവലിക്കു സാധാരണ നാട്ടില് പോകും. ജോലി സംബന്ധമായി ധാരാളം യാത്ര ഉള്ളതുകൊണ്ടു അവരെ കൊണ്ടുവരാന് കഴിഞ്ഞില്ല. താമസ സ്ഥലത്തു ഭക്ഷണം കിട്ടുമെന്നുള്ളതു കൊണ്ടു ഹോട്ടല് ഭക്ഷണം ഒഴിവാക്കാം. മണിയും നല്ല ഒരു കുക്കായതുകൊണ്ടു ഇന്ത്യന് വിഭവങ്ങള് അവര്കും കഴിക്കാം. സഹപ്രവര്തകയുടെ നാലു സഹോദരങ്ങളും അമ്മയും അമ്മൂമ്മയുമായി അവര് കഴിയുന്നു. ഞങ്ങളുടെ കൂടെ അത്താഴം കഴിച്ചാണു അവര് പോയതു. ഞങ്ങളെ അടുത്ത ദിവസം അങ്ങോട്ടു ക്ഷണിക്കുകയും ചെയ്തു. കുശാലായ തുര്കിഷ് ഇന്ത്യന് വിഭവങ്ങളുടെ ഒരു സമഞ്ജസമായ സമ്മേളനമായിരുന്നു ഭക്ഷണം. മിക്കവാറും ഒരു ദിവസം ഞങ്ങള് ആ സ്നേഹസമ്പന്നമായ കുടുംബത്തില് കഴിഞ്ഞു. ഞങ്ങള് തുര്കിയില്ക് നിന്നു തിരിച്ചു പോന്നുകഴിഞ്ഞു മണിക്കു ദുബായിലേക്കു മാറ്റം കിട്ടിയെന്നു അറിയിച്ചു. ഇന്നും ഇമെയില് വഴി ഞങ്ങള് ബന്ധം നില നിര്തുന്നു. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

13.അങ്കാറ – തുറ്കിയുടെ തലസ്ഥാനം

6.കറിയുടെ വാസനയ്ക്ക് എട്ടും കറിക്കു രണ്ടും പൌണ്ട്

18.ഇറാഖികളുമായിസൌഹൃദം