19. സ്നേഹത്തിന്റെ ഭാഷ
ഞാനും മദാമ്മയുമായി അദനയിലു ചുറ്റിതിരിയുമ്പൊല്ളുണ്ടായ പല സംഭവങ്ങളും ഓര്കുമ്പൊ്ള് സന്തോഷം ഉണ്ടാക്കുന്നു. ഒരിക്കല് പെട്ടെന്നു ഒരു കുട്ടി എന്റെയടുതു വന്നു എന്റെ കയ്യില് ഒരു ചെറിയ കായ വച്ചുതന്നു. നമ്മുടെ കാട്ടൂനെല്ലിക്ക പൊലെ. എനിക്കും മദാമ്മക്കും അതു എന്താണെന്നു മനസ്സിലായില്ല.. ഏതെങ്കിലും വിഷക്കായയാണൊ എന്നു സംശയിചു. മദാമ്മ പറഞ്ഞു.“ മാലാ, അതു കളഞ്ഞേക്കൂ, ചിലപ്പോള് അതു വല്ല അല്ലെര്ജിയും ഉണ്ടാക്കും“. ഞാന് അതു വലിച്ചെറിഞ്ഞു കളഞ്ഞു. കുറചു മുന്‍പോട്ടു നടന്നപ്പോള് കുറെ കുട്ടികള് ഒരു മരത്തിന്റെ ചുവട്ടീല് കളിചുകൊണ്ടിരിക്കുന്നു. അവര് ആ മരത്തിന്റെ കായ പെറുക്കി തിന്നുകയാണു. അതിലൊന്നു ആണു ആ കുട്ടി വീട്ടിലെക്കു പോകും വഴി എനിക്കു തന്നതു. അതു എറിഞ്ഞു കളഞ്ഞതില് എനികു വലിയ വിഷമം തോന്നി. സ്നേഹത്തോടെ ആ ബാലന് എനിക്കു തന്ന ഉപഹാരം ഞാന് എറിഞ്ഞുകളഞ്ഞല്ലോ എന്നോര്തു. ഒരാശ്ച കഴിഞിട്ടും ആ ബാലന്റെ മുഖം എന്റെ കണ്ണില് നിന്നും മാഞ്ഞില്ല..
പിന്നീട് എനിക്ക് മനസ്സിലായി അത് ഒലിവിന്റെ ഇളം കായ ആയിരുന്നു. നമ്മുടെ ഇളം കശുവണ്ടി തിന്നുന്നത് പോലെ ഒലിവിന്റെ കായ അവര്‍ പല രീതിയിലും കഴിക്കുന്നു. കണ്ണിമാങ്ങാ ഉപ്പിലിടുന്നതുപോലെ, ചില കറികള്ക് എന്നിങ്ങനെ. ഒലിവെണ്ണയാണു അവര്‍ പാചകത്തിനുപയൊഗിക്കുന്നതു. പൊതുവെ അവരുടെ ഇടയില്‍ ഹൃദ്രോഗം കുറവുമാണ്, ഇതു ഒരു കാരണമാണെന്ന് പറയപ്പെടുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ