2. പട്ടുസാരിയും പൊട്ടും തുര്‍ക്കിയില്‍


ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന സുഹൃത്തിനെ ഞാന്‍ അബ്ദു എന്ന് വിളിക്കട്ടെ. ശ്രീമാനും അദ്ദേഹവുമായി കാറില്‍ വാ തോരാതെ വര്ത്തമാനം പറഞ്ഞു കൊണ്ടിരുന്നു. ഇംഗ്ലീഷിലാണ് സംഭാഷണം എങ്കിലും, ഉച്ചാരണ വ്യത്യാസം കൊണ്ടു എനിക്ക് കാര്യമായി ഒന്നും മനസ്സിലായില്ല. അബ്ദുവിന് ഒരു മുപ്പതു വയസ്സെന്കിലും പ്രായമുണ്ടാവും. കൂടെ താമസിക്കുന്നത് രണ്ടാം ഭാര്യയാണെന്നും അവര്‍ ഒന്‍പതു മാസം ഗര്‍ഭിണി ആണെന്നും അവരെ അമ്മയെയും അച്ഛനെയും ഏല്പിച്ചാണ് പോന്നതെന്നും അവര്‍ പറഞ്ഞതില്‍ നിന്നു മനസ്സിലായി. രാത്രി വളരെ വൈകി ഗസ്റ്റ് ഹൌസില്‍ എത്തി ഞങ്ങളുടെ സാധനങ്ങളെല്ലാം സ്വയം മുറിയിലെതിച്ചിട്ടു മാത്രമേ അയാള്‍ വീട്ടിലേക്ക് പോയുള്ളൂ. രാവിലെ കാണാം എന്ന് പറഞ്ഞിട്ട്. പിറ്റേന്നു അബ്ദു വരുമെന്ന് ഞങ്ങള്‍ തീരെ പ്രതീക്ഷിച്ചില്ല. യാത്രാക്ഷീണം കൊണ്ടു ഞങ്ങള്‍ ഉറങ്ങിപ്പോയി. രാവിലെ വാതില്കല്‍ മുട്ടും 'സാര്‍' എന്ന വിളിയും കേട്ടാണ്‌ ഉണര്‍ന്നത്. വാതില്‍ തുറന്നപ്പോള്‍ അബ്ദു. സമയം എട്ടു മണിയേ ആയിട്ടുള്ളൂ. ഞങ്ങളുടെ ഉറക്കച്ചടവും ക്ഷീണവും കണ്ടാവാം അയാള്‍ പത്തു മണിക്ക് വരാമെന്ന് പറഞ്ഞു പോയി‌. പുതിയ സ്ഥലവുമായി ഞങ്ങള്‍ പരിചയപ്പെട്ടു വരുകയാണ്. രണ്ടു ആഴ്ച ഗസ്റ്റ് ഹൌസില്‍ താമസിക്കാം. അത് കഴിഞ്ഞാല്‍ സ്വന്തമായ താമസ സ്ഥലം കണ്ടെത്തി മാറി കൊടുക്കണം. 

ഗസ്റ്റ് ഹൌസില്‍ മൂന്നു നേരവും ആഹാരമുണ്‍ടു. വൈകുന്നേരങ്ങളില്‍ കുടുംബമായി ആള്‍കാര്‍ വരുന്നു. എന്‍റെ സാരിയും പൊട്ടും എല്ലാവരെയും ആകര്‍ഷിച്ചു. ആദ്യദിവസം തന്നെ ഒരു തുര്‍കിഷ്‌ സുന്ദരി എന്റെ അടുത് വന്നു കുശലപ്രശ്നം ആരംഭിച്ചു. തുടക്കത്തില്‍ തന്നെ അവര്‍ ചോദിച്ചത് "നിങ്ങള്‍ ഹിന്ദുസ്ഥാനി അല്ലെ ? " എന്നാണ്. ഇന്ത്യ അവര്‍ക്ക് എന്നും ഒരു സ്നേഹിത ആണെന്നും അവരുടെ മകള്‍ക്ക് 'ശിവ' എന്നാണു പേരിട്ടിരിക്കുന്നത് എന്നും അവര്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു 'ശിവ' എന്നത് ഒരു ഹിന്ദു ദൈവത്തിന്റെ പേരാണെന്ന് . അത് അവര്കറിയാം . എന്‍റെ പട്ടു സാരിയുടെ ഭംഗി അവര്‍ക്ക് എത്ര പറഞ്ഞിട്ടും മതിയാവുന്നില്ല. അങ്ങനെ സാരി വളരെ പെട്ടെന്ന് തന്നെ ജനപ്രീതി നേടി. പൊട്ടിനും വലിയ ആവശ്യക്കാരായി. എനിക്ക് അധികം താമസിയാതെ നാട്ടില്‍ നിന്നും പൊട്ടു വരുത്തേണ്‍ടി വന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

13.അങ്കാറ – തുറ്കിയുടെ തലസ്ഥാനം

6.കറിയുടെ വാസനയ്ക്ക് എട്ടും കറിക്കു രണ്ടും പൌണ്ട്

18.ഇറാഖികളുമായിസൌഹൃദം