21.വാഴയിലയും തുര്കിഷ് കാറ്പെറ്റും


മദാമ്മയും ഖതീജയും ഞാനും ഉള്പെട്ട മൂവര് സംഘം പട്ടണത്തില് പല പ്രാവശ്യം ചുറ്റിത്തിരിഞ്ഞു. ഒരിക്കല് ഒരു മ്യൂസിയവും കണ്ടു. ചെറിയതാണെങ്കിലും അദനയുടെ സമീപപ്രദേശങ്ങളില് നിന്നും കിട്ടിയ പുരാവസ്തുക്കള് വ്രിത്തിയായി വച്ചിരിക്കുന്നു. ഇതിന്റെ വളപ്പില് ഒരു വാഴ കുലയ്കാറായി നില്കുന്നു. കേരളീയരുടെ സദ്യയെപ്പറ്റി വര്ണിക്കാന് അതെനിക്കു അവസരം ഉണ്ടാക്കി. പ്രത്യേകിച്ചും വിവാഹ സദ്യകളില് ഇത്തരം വാഴയുടെ ഇലയിലാണു സദ്യ വിളമ്പുന്നതു എന്നു പറഞ്ഞു. കുഞ്ചന് നമ്പിയാറ് പറഞ്ഞതുപോലെ വിഭവങ്ങളുടെ ഒരു ചെറിയ ലിസ്റ്റു അവര്കു കൊടുത്തു. വിവിധ തരം അച്ചാറുകള്, ഉപ്പേരി, പപ്പടം അവിയല് സാമ്പാറ് തോരന് ഓലന്, കൂട്ടുകറി എന്നിവയ്കു പുറമേ ഒഴിച്ചു കറികളായ പരിപ്പു, സമ്പാറു, കാളന്, രസം, സംഭാരം എന്നിവയും മൂന്നു തരം പായസവും എല്ലാം കൂടി 22 ഇനങ്ങള് ഞാന് എങ്ങനെയോ അവറ്കു വിശദീകരിചു. മദാമ്മയുടെ നാട്ടില് നിന്നും നമ്മള് പകറ്തിയ ഉപയോഗിച്ച ശേഷം എറിഞ്ഞുകളയുന്ന സംസ്കാരം നമ്മുടെ നാട്ടില് പണ്ടുമുതലേ വാഴയില ഉപയോഗിക്കുമ്പൊള് ഉണ്ടായിരുന്നു എന്നും വാഴയിലയുടെ ഗുണഗണങ്ങള് ഞാന് വറ്ണിക്കുന്നതിനിടയില് സൂചിപ്പിച്ചു. ചൂടു ചോറു നല്ല ഇളത്ത വാഴയില് വിളമ്പുമ്പോളുള്ള ഗുണവിശേഷവും അവറ്കു പുതുമയുള്ള അറിവായിരുന്നു.

മദാമ്മയും ഖതീജയും ഞാനും കൂടുമ്പോള് എല്ലാം സംഭാഷണം ഇന്ത്യയെപ്പറ്റിയാവും. തമിഴ് നാട്ടില് വീടുകളില് വരയ്കുന്ന കോലം ഞാന് അവരെ വരച്ചു കാണിച്ചു കൊടുത്തു. എതാനും കുത്തുകള് കൊണ്ടു ഒരു കോലം വരയ്കുന്നതു അവറ്കു അത്ഭുതം ഉണ്ടാക്കി. അവറ് ആ ചിത്രം നിധി പോലെ സൂക്ഷിച്ചു വച്ചു. പരസ്പരം തുര്കിഷ് ഭക്ഷണവും ഇന്ത്യന് ഭക്ഷണവും മാറി മാറി രുചിക്കാനും അവസരമുണ്ടായി. മദാമ്മയ്കു മാത്രം പാചകം വേണ്ടിവന്നില്ല. അല്ലെങ്കില് തന്നെ ഒരു ചാക്കു ഉരുളക്കിഴങ്ങു മാത്രമേ അവറ് വാങ്ങുന്നതു ഞങ്ങള് കണ്ടിട്ടുള്ളൂ. അവരുടെ മക്കള് വരുമ്പോള് പോലും താമസവും ഭക്ഷണവും ഗസ്റ്റ് ഹൌസില് ആയിരുന്നു. കുടുംബം എന്ന സങ്കല്പം യൂറൊപിയരുടെ ഇടയില് നമ്മുടെപോലെയുള്ളതില് നിന്നു വളരെ വ്യത്യസ്തമ്ആണു. സ്കൂള് വിദ്യഭ്യാസം കഴിയുന്നതിനു മുന്പു തന്നെ കുട്ടികള് സ്വതന്ത്രമായി ജീവിക്കാന് പഠിക്കുന്നു.സ്വന്തമായി വരുമാനമുണ്ടാക്കാനും അവരവറ്കു താല്പര്യമുള്ള രീതിയില് പഠിച്ചോ ജോലി ചെയ്തോ ജീവിക്കാനും തുടങ്ങുന്നു.പ്രായമാകുമ്പോള് അവരവര്കു ഇഷ്ടമുള്ള ഇണയെ കണ്ടെത്തുന്നതിനുപോലും അവര് മാതാപിതാക്കളുടെ സഹായം ആവശ്യപ്പെടാറില്ല. മദാമ്മയുടെ രണ്ടു മക്കളും, ഒരു മകനും മകളും സ്വന്തം ഇണയെ സ്വയം കണ്ടെത്തി വിവാഹത്തിന് മാതാപിതാക്കളെ ക്ഷണിക്കുക ആയിരുന്നു.

ഒരു ദിവസം ഞങ്ങള് ഒരു പ്രദര്ശനം കാണാന് പോയി. ഇന്ത്യയില് നിന്നുള്ള വളകളും മാലകളും ഒക്കെയുണ്ടു തുര്കിക്കാരുടെ കൌതുക വസ്തുക്കള്ക്കോപ്പം. അവിടുത്തെ പെണ്കുട്ടികള്കും എന്റെ പൊട്ടു ആകറ്ഷകമായി തോന്നി. നെറ്റിയിലണിഞ്ഞ പൊട്ടു അവറ് ആവശ്യപ്പെട്ടപ്പോള് ഞാന് എടുത്തു കൊടുത്തു. തുര്കിയിലെ കാറ്പെറ്റുകള് പ്രസിദ്ധമാണു. ഇറാനിലെ കാറ്പെറ്റുകള് പോലെ തന്നെ. ഒരു കാര്പെറ്റു കടയില് കയറി. വൈവിധ്യമാര്ന്ന രൂപകല്പന ചെയ്തുണ്ടാക്കിയ കാര്പെറ്റുകള് വളരെ ഭംഗിയുള്ളതാണു. ഞങ്ങളുടെ മകള്കു ഒരു കാര്പെറ്റുവങണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. അമേരികയിലേക്കു അയകാന് ഒരു മാര്ഗവും കടക്കാരു തന്നെ പറഞ്ഞു തന്നു. അദനയില് അമേരിക്കയുടെ ഒരു മിലിറ്ററി താവളം ഉണ്ടു. ഇറാക്കി അതിറ്ത്തിക്കു വളരെ അടുത്തായതുകൊണ്ടു തന്ത്രപ്രധാനമായ ഒരു താവളം. ( അമേരിക്ക ഇറാക്കില് ഇടപെടുന്നതിനു വളരെ മുമ്പാണു എന്നോര്കുക). ഇഞ്ചെര്ലിക് ബേസു എന്നാണിതിനു പേര്. അവിടെ ഏല്പിച്ചാല് അമേരിക്കയില് എവിടെയും സാധനങ്ങള് എത്തിക്കാം. പട്ടാളക്കാറ്കു സാധനം കൊണ്ടുപോകുന്ന മാര്ഗം ഉപയോഗിച്ചു. അമേരിക്കയിലെ മേല്വിലാസവും സാധനവും ഏല്പിച്ചാല് മതി. രണ്ടാശ്ചക്കകം സാധനം അവിടെ എത്തിക്കും. ന്യായമായ ചിലവേ ഉള്ളൂ. വീണ്ടും വരാം എന്നു പറഞ്ഞു ഞങ്ങള് പിരിഞ്ഞു. ഞങ്ങളുടെ യാത്ര സ്ഥിരമായി ബസ്സില് ആയിരുന്നു. മിക്കപ്പോഴും സാമാന്യം തിരക്ക്കുണ്ടാവും . പക്ഷേ ഞങ്ങള്കു ഒരിക്കല് പോലും ബസ്സിലു നില്കേണ്ടി വന്നില്ല. പ്രായമുള്ള യാത്രക്കാറ്കു മറ്റുളളവര് സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നു. പ്രത്യെകിച്ചു സ്ത്രീകള്കു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

13.അങ്കാറ – തുറ്കിയുടെ തലസ്ഥാനം

6.കറിയുടെ വാസനയ്ക്ക് എട്ടും കറിക്കു രണ്ടും പൌണ്ട്

18.ഇറാഖികളുമായിസൌഹൃദം