22.ഇസ്താംബുളിലെ വൈദ്യവിദ്യാര്ത്ഥിയും പാകിസ്താനി ഡോക്ടൊറും




ഞങ്ങളുടെ ഇസ്താംബുള് സന്ദര്ശനത്തില് സഹായി ആയതു ഒരു വൈദ്യവിദ്യാര്‍ത്ഥി ആയിരുന്നു. അദനയിലെ ഒരു സുഹൃത്തിന്റെ ബന്ധു. നാസര് എന്നാണു പേരു. അയാള് വിമാനത്താവളത്തിലു കാത്തുനിന്നിരുന്നു. ഇംഗ്ളണ്ടിലേക്കുള്ള യാത്റാമദ്ധ്യേആയിരുന്നതു കൊണ്ടു അല്പം ലഗേജു കൂടുതല് ഉണ്ടായിരുന്നു.താമസം നാലാമത്തെ നിലയിലുള്ള ഒരു ഫ്ലാറ്റിലു ആയിരുന്നു അതും അദന സുഹൃത്തിന്റെ
വക. റ്റാക്സിക്കാരന് ഞങ്ങള് ആവശ്യപ്പെടാതെ തന്നെ സാധനങല് ഫ്ലാറ്റിലെത്തിചു. കൂടുതല് പൈസ കൊടുത്തിട്ടും വാങ്ങിയില്ല. നാസര് ഞങള് വേണ്ടി എല്ലാ സാധനങളും ഫ്ലാറ്റില് എത്തിച്ചിരുന്നു. ചായക്കുള്ള പാലു വരെ. രാത്രി പുറത്തുനിന്നു ഭക്ഷണം കഴിചു . ചെറുതെങ്കിലും വൃത്തി ആയി സൂക്ഷിക്കുന്ന ഹോടെല്. അരണ്ട വെലിച്ചത്തില് ഒരു വെള്ളച്ചാട്ടത്തിന്റെ മാത്രുക ഉണ്ടാകി വച്ചിരിക്കുന്നു. അര മണിക്കൂരിനകം ഭക്ഷണം എത്തി. സാലദാണു ആദ്യം. തുര്കിഷ് ഭക്ഷണത്തിന്റെ അനുപേക്ഷണീയമായ ഘടകമാണു സാലദ്. സാമാന്യം വലിയ ഒരു പാത്രം നിറയെ ഉണ്ടാവും. തക്കാളിയും കക്കിരിയും മറ്റു ചില ഇലകളും. അതിന്റെ പുറത്തു കുറച്ചു ഒലിവെണ്ണയും ഒഴിചിരിക്കും. അതു മുഴുവന് കഴിച്ചാല് തന്നെ നമ്മുടെ വയറ് നിരഞ്ഞിരിക്കും. അതു കഴിയുമ്പോളാണു പ്രധാന ഭക്ഷണവും രൊട്ടിയും വരുക.

അവീടെ വച്ചു ഞങ്ങള് ഒരു പാകിസ്താനി ഡോക്റ്ററെ പരിചയപ്പെട്ടു. ഖാദറ് എന്നാണു പേര്. ലെഗ് സ്പിന്നെറ് അബ്ദല് ഖാദെറിന്റെ സമാനമായ രൂപം. 18 വര്ഷമായി അദ്ദേഹം ഇസ്താംബുളില് ജോലി ചെയ്യുന്നു. ഒരു തുര്കികകാരിയെ വിവാഹം കഴിചു, 2 കുട്ടികളുമായി. ഡോ. ഖാദറിനു ഏകദേശം 45 വയസ്സു പ്രായം കാണും. ഞങ്ങള് ഇന്ത്യക്കാരാണെന്നു മനസിലായപ്പോള് ഞങ്ങളുടെ അടുത്തുവന്നു പരിചയപ്പെട്ടു. വളരെ സന്തോഷത്തോടെ ഹിന്ദിയില് ആണു സംഭാഷണം. ദെല്ഹിയില് വച്ചു ഉപയോഗിച്ച ഹിന്ദി പ്രയോജനപ്പെട്ടു. ഞങ്ങളുടെ സംഭാഷണത്തില് അതിറ്തിയോ കാഷ്മീരോ കടന്നു വന്നേ ഇല്ല. ഒരു രാജ്യക്കാരെപ്പോലെ ഹൃദ്യമായ സംഭാഷണം. ലത്തൂരിലെ ഭൂകമ്പം ഉണ്ടാകിയ നഷ്റ്ട്ങ്ങള് ആയിരുന്നു പ്രധാന വിഷയം. അവരുടെ രാജ്യത്തില് ഉണ്ടായ വിപത്തുപോലെ അദ്ദേഹം വിഷമിച്ചു കണ്ടു.ഇന്ത്യക്കാരും പാകിസ്താനികളും എന്നും സഹോദരഭാവത്തില് ആണു വര്ത്തിക്കുന്നതു, രാഷ്റ്റ്രീയക്കാറ് അവരവരുടെ താല്പര്യം സംരക്ഷിക്കാന് കാഷ്മീര് ഇടക്കിടക്കു കുത്തിപ്പൊക്കുന്നു എന്നു മാത്രം. വിമാനത്താവളത്തില് വച്ചു ഒരാള് എന്നെ ‘ ഇന്ദിരാ ഗാന്ധി’ എന്നു വിളിച്ചു. സാരിയുടെ മഹത്വം.

പിറ്റെ ദിവസം നാസറിനോടൊപ്പം പല സ്തലങ്ങളും കണ്ടു. നാസര് നീല മോസ്ക്കില് എത്തിയപ്പോള് വാചാലനായി. പ്രവാചകന് ഉപയ്യൊഗിച്ച വാളും മറ്റും അവിടെ ഉണ്ടു. നാസര് പ്രത്യേകം പറഞ്ഞു. ‘ പ്രവാചകന് ആ വാള് ഉപയോഗിചിട്ടേ ഇല്ല.’. ഞങ്ങള് ഉള്ളില് ചിരിചു. യഹൂദ മതം പഴകി അധപതിച്ച കാലത്താണ് ക്രിസ്തുമതം ഒരു കാലഘട്ടത്തിന്റെ ആവശ്യമെന്നോണം വന്നത്. എന്നാല്‍ ക്രിസ്തുമതം വളരെ പ്രചാരം കിട്ടിക്കഴിഞ്ഞ സമയത്താണല്ലോ ഇസ്ലാം മതം വന്നതു. ആദ്യമാദ്യം ഇസ്ലാം മതത്തിലേക്കു ബലം പ്രയോഗിച്ചു മത പരിവര്തനം നടന്നു എന്നാണു ചരിത്രം നമ്മെ പഠിപ്പിക്കുന്നതു. ഇന്നത്തെ സംഘട്ടനങള്കു തുടക്കവും അന്നു തന്നെ ആയിരുന്നു, അതു ഇന്നും തുടരുന്നു എന്നു മാത്രം. ബിന് ലാടന്മാരും ബുഷ്ഷുമാരും ഭാവിയിലും ഉണ്ടാവുമെന്നു തീര്ച. കുരിശു യുദ്ധക്കാര് ജെറുസലേമിലേക്കു യാത്ര ചെയ്തതു തുര്കിയില് സംഹാര താണ്ടവം ആടിക്കഴിഞ്ഞാണെന്നും ഓറ്കുക. പല പള്ളികളിലും ഇസ്ലാം ക്രിസ്ത്യന് യുദ്ധത്തിന്റെ ഫലങ്ങള് കാണാം. ഇടക്കുണ്ടാകുന്ന ഭൂകമ്പം ഉണ്ടാക്കുന്ന നാശങ്ങളില് നിന്നു തിരിച്ചറിയാന് വയ്യാത്ത വിധം. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

13.അങ്കാറ – തുറ്കിയുടെ തലസ്ഥാനം

6.കറിയുടെ വാസനയ്ക്ക് എട്ടും കറിക്കു രണ്ടും പൌണ്ട്

18.ഇറാഖികളുമായിസൌഹൃദം