3.കട്ടന്‍ കാപ്പിയും സൌഹൃദവും


യുനിവെര്‍സിറ്റിയുടെ ചുറ്റും ഒരു തടാകമുണ്ടു. വിദ്യാപീഠത്തിനു നീലച്ചേല ചുറ്റിയതുപൊലെ. അപ്പുറം മലനിരകളാണു. കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നാല്‍ എല്ലാം മറന്നു പോകും. ശനിയും ഞായറും അവധി ആയതുകൊണ്ടു സ്ഥലങ്ങള് കാണാന്‍ സമയം കിട്ടിയിരുന്നു. ശ്രീമാന്റെ കൂടെ ജോലിക്കു ചേര്‍ന്ന ഒരു ഇംഗ്ലീഷ്കാരന്‍ പ്രൊഫെസ്സറും ഭാര്യയും ഞങളുടെ കൂടെ ഗസ്റ്റ് ഹൌസില്‍ ഉണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ നിന്നും സ്വന്തം കാറിലാണു അവര്‍ തുര്കിയിലെത്തിയതു. അവര്‍ രണ്ടുപേരും തുര്‍കിയില്‍ കുറെ വര്‍ഷങള്‍കു മുന്‍പു ജോലി ചെയ്തിരുന്നതു കൊണ്ടു തുര്‍കിഷ് ഭാഷ നല്ലവണ്ണം അറിയാമായിരുന്നു. ഞങ്ങള്ക്കു അതു വലിയ സഹായമായി. ജോലി സംബന്ധമായ പെര്‍മിറ്റും മറ്റും ശരിയാക്കാന്‍ അദ്ദേഹത്തൊടൊപ്പം കാറില്‍ ഇമിഗ്രേഷനിലും പോലീസിലും വളരെ സഹായമായി ഇതു. മാദമും ഞാനും ചെറിയ പര്ചേസിനും പോയിതുടങ്ങി. ബിസ്കറ്റുകളും ജൂസും, മറ്റും. സായിപ്പിന്റെ കാറില്‍ യുനിവെര്‍സിറ്റിയില്‍ പോകാനും കഴിഞ്ഞു. ഗസ്റ്റ് ഹൌസ് ഒഴിഞ്ഞു കൊടുക്കെണ്ട സമയതിനു മുന്‍പു തന്നെ അബ്ദുവിന്ടെ സഹായതൊടെ അദന പട്ടണതില്‍ ഒരു വീടു അഥവാ കൂടു കണ്ടെത്തി. രണ്ടു വലിയ മുറികളും അടുക്കളയും കുളിമുറിയും. അബ്ദുവിന്റെ സഹായം കൊണ്ടു പിറ്റെന്നു തന്നെ അത്യാവശ്ര്യം ഫര്‍ണീചറും ഒപ്പിച്ചെടുത്തു. തുര്‍കിയിലെ വീടുകള്‍കു സാധാരണ ഗ്ലാസ്സുകൊണ്ടുള്ള് ജനാലകളാണു. അതുകൊണ്ടു കറ്ടന്‍ ഇല്ലാതെ പറ്റില്ല. തുര്‍കിയിലെ വെള്ള കറ്ടന്‍ പ്രസിദ്ധമാണു. കാര്‍പെറ്റു പൊലെ. സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ കയറിയാല്‍ കടക്കാര്‍ സ്വീകരിക്കുന്നതു ചെറിയ കപ്പുകളില്‍ കാപ്പിയുമായാണു. നല്ല കൊഴുത്ത കട്ടന്‍ കാപ്പി. പാല്‍ കാപ്പി കുടിചു ശീലിച്ച നമുക്കു അതത്ര രുചികരമായി തോന്നുകയില്ല.സാധനങ്ങള്‍ എടുത്തു കാണിക്കാന്‍ അവര്ക്കു വലിയ ഉത്സാഹമാണു. അവരുടെകടയില്‍ നിന്നു വാങ്ങിയില്ലെങ്കില് ഒരു പരാതിയുമില്ല. നമ്മുടെ നാട്ടിലെ ചില കടക്കാരുടെ സ്വഭാവം ഓര്‍മ വന്നു. മൂന്നോ നാലോ സാധനം തിരിച്ചും മറിചും നോക്കികഴിഞ്ഞു നാം സാധനം വാങ്ങാതെപോയാല് കടക്കാരുടെ മുഖഭാവവും. സന്ധ്യയാകുമ്പൊള്‍ നിരത്തുകള്‍ സജീവമാവുന്നു. കുട്ടികളും സ്ത്രീകളും എല്ലാം പുറത്തുണ്ടു. കുട്ടികള്‍കു കളിക്കാന്‍ വലിയ ഗ്രൌണ്ടുകള്‍ ധാരാളം. മിക്ക ഫ്ലാറ്റുകളുടെയും താഴത്തെ നിലയില്‍ കടകളാണു. അത്യാവശ്യം സാധനങ്ങള്‍ അവിടെ കിട്ടും. മിതമായ വിലക്കു. തുര്‍കി ഒരു സമ്പന്ന രാജ്യമൊന്നുമല്ല. നമ്മെക്കാള്‍ പാവപ്പെട്ടവര്‍. മിതമായ ചിലവില്‍ ജീവിക്കാം. സഞ്ചാരികളുടെ പറുദീസയാവാന്‍ ഇതും ഒരു കാരണമാണു. കീശ കാലിയാവാതെ പ്രക്രുതിഭംഗിയും മറ്റും കണ്ടു മനസ്സിനു കുളിര്‍മയുമായി തിരിച്ചുപോകാം. യുറോപ്പില്‍ നിന്നു ധാരാളം സഞ്ചാരികള്‍ തുര്‍കിയില്‍ വരുന്നു. ആള്‍കാരുടെ സൌഹ്രിദപൂര്‍വമായ പെരുമാറ്റവും ഇതിനു കാരണമാവും. 'അതിഥി ദേവോ ഭവഃ ' എന്നത് നമ്മുടെ നാട്ടില്‍ എത്രമാത്രം പ്രാവര്ത്തികമാണെന്നു സുഖകരമല്ലാത്ത പത്രവാര്‍ത്തകള്‍ കാണിക്കുന്നു, സഞ്ചാരികളെ അപമാനിക്കാനും ആക്രമിക്കാനും ചിലര്‍ ശ്രമിക്കുന്നു.
കൂടുതല്‍ ചിത്രങ്ങല്ക്:
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ