4. ചില വ്യക്തികള്‍ , അവരുടെ സ്നേഹവും


ഇന്ത്യക്കാരോട് തുര്‍കിയിലെ ആള്കാര്ക് വളരെ അധികം സ്നേഹാദരങ്ങള്‍ ഉണ്ട്. ഗാന്ധിജിയും ആധുനിക തുര്‍കിയുറെ പിതാവായ കെമാല്‍ പാഷ എന്ന അത്തതുര്‍ക്ക് ( മഹാനായ തുര്ക്) വളരെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. തുര്‍കിയിലെ ആദ്യത്തെ ബാങ്ക് ആയ ഇഷ് (തൊഴിലാളി) ബാങ്ക് തുടങ്ങിയപ്പോള്‍ ഗാന്ധിജി ഒരു ചെറിയ തുക ബാങ്കിലേക്ക് സംഭാവന ചെയ്തുവത്രേ. ഗാന്ധിജിയെപ്പറ്റി മിക്കവാറും എല്ലാവര്‍ക്കും അറിയാം. ഗാന്ധി സിനിമ കാണാത്തവര്‍ അപൂര്‍വ്വം. ശ്രീമാന്റെ കുട്ടികള്‍ക് പലര്കും ഗാന്ധി സിനിമയുടെ സിഡി സ്വന്തമായുണ്ട്. അവരുടെ സംശയം പലതും ക്ലാസ്സില്‍ തന്നെ ചോദിക്കും. ഒരുപാടു പേര്കു അറിയേണ്ടത് ' ഗാന്ധിജി എന്തുകൊണ്ട് ഒറ്റ വസ്ത്രം മാത്രം ഉടുത്തു ജീവിച്ചു എന്നാണു'. 'ഒറ്റ വസ്ത്രം പോലും വാങ്ങാന്‍ കഴിവില്ലാത്ത എത്രയോ ആള്‍കാര്‍ എന്റെ നാട്ടില്‍ ഉള്ളപോള്‍ ഞാന്‍ ഒറ്റ വസ്ത്രമേ ഉടുക്കൂ ' എന്ന് അദ്ദേഹം പ്രതിജ്ഞ എടുത്തിരുന്നു എന്ന് പറയുമ്പോള്‍ അവരുടെ കണ്ണിലെ ബഹുമാനവും സന്തോഷവും കാണേണ്ടത് തന്നെ. അവരുടെ മിക്കവരുടെയും അഭിപ്രായത്തില്‍ ഹിന്ദുസ്ഥാന്‍ (ഇന്ത്യ) അവരുടെ എല്ലാക്കാലത്തെയും സുഹൃത്തും പാകിസ്താന്‍ അവരുടെ സഹോദര രാജ്യവും ആണത്രേ. സാധാരണ ഇന്ത്യന്‍ ജനതയോടുള്ള വികാരത്തിന് ചെറിയ രണ്ടു ഉദാഹരണങ്ങള്‍ ഇതാ.
ഞങ്ങള്‍ ഗസ്റ്റ് ഹൌസില്‍ നിന്നു അദന ടൌണില്‍ പോകാ ഒരു ബസ്സില്‍ കയറി. എന്റെ സാരിയും മറ്റും കണ്ടു ഡ്രൈവര്‍ ശ്രീമാനെ വിളിച്ചു അദ്ദേഹത്തിന്റെ അടുത്തിരുത്തി. മുറി ഇംഗ്ലീഷില് വര്ത്തമാനം തുടങ്ങി. ഭയങ്കര സ്നേഹത്തോടെ. നിങ്ങള്‍ ഇന്ത്യക്കാരല്ലേ? അയാള്‍ക്ക് ഇന്ത്യക്കാരെ വളരെ ഇഷ്ടമാണ്. കാരണം പറഞ്ഞപ്പോഴാണ് രസം. അയാള്‍ ഒരു ഹൃദയ സംബന്ധമായ ശസ്ത്രക്രിയക്ക് ബോംബയില്‍ വന്നിരുന്നുവത്രേ. അറബ് രാജ്യങ്ങളിലെ ഇടത്തരക്കാര്‍ ഇന്നും ചികിത്സക്ക് ഇന്ത്യയില്‍ വരുന്നുണ്ട്. യൂറോപ്പിലോ അമേരിക്കയിലോ പോകാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍. ചുരുക്കത്തില്‍ ചങ്ങാത്തം കൂടി അയാള്‍ കണ്ടക്ടരെ വിളിച്ചു നിര്‍ദേശം കൊടുത്തു. 'മാഷിനോട് ടിക്കെറ്റിനു പണം വാങ്ങേണ്ട' എന്ന്. അദനയില് താമസം ആയി കഴിഞ്ഞു അയാളുടെ ബസ്സില്‍ കയറിയാല്‍ പൈസ വാങ്ങുന്നത് തീരെ ഇല്ലാതായി. ചെറിയ തുകയാണെങ്കിലും സൌജന്യം ഒഴിവാക്കാന്‍ മടിച്ച് മറ്റു ബസ്സുകള്‍ അന്വേഷിക്കേണ്‍ടി വന്നു.

മറ്റൊരിക്കല്‍ ആശാന്‍ ടെലിഫോണ്‍ അപേക്ഷ കൊടുക്കാന്‍ എക്സ്ചേഞ്ച് അന്വേഷിച്ചു നടക്കുമ്പോഴാണ്. സ്ഥലം പരിചയമില്ലാത്തതു കൊണ്ടു ഏത് ബസ്സില്‍ പോകണം എവിടെയാണ് എന്ന് അന്വേഷിച്ചപ്പോള്‍ ഒരാള്‍ മുന്പോടുവന്നു. "ഞാന്‍ അതുവഴിയാണ് പോകുന്നത്. സാര്‍ എന്റെ കൂടെ വന്നോളൂ" എന്ന് പറഞ്ഞു കൂടെ കൂട്ടി. ചെറിയ ടെമ്പോ മാത്രമേ അതിലെ പോകൂ. അയാള്‍ ടെമ്പോയില്‍ കൂട്ടി രണ്ടുപേര്കും അയാള് തന്നെ ടിക്കറ്റും എടുത്തു. അയാള്ക്കു ഇറങ്ങേണ്ട സ്ഥലമായപ്പോള്‍ ആശാനെ ഡ്റൈവര്ക്കു പരിചയപ്പെടുത്തി പ്രത്യേകം എക്സചേഞ്ചിന്‍ടെ മുന്നില്‍‌ഇറക്കണമെന്ന് ചട്ടം കെട്ടിയിട്ടു മാത്രമെ അയാള്‍ പോയുള്ളൂ. തികച്ചും അപരിചിതരായ ഞങ്ങളെ പോലുള്ളവരോട് ഇങ്ങനെ സ്നേഹാദര പൂര്‍വ്വം ഇടപെടുന്ന ഒരു ജനതയ്ക്‌ ഞങ്ങളുടെ ഹൃദയംഗമമായ നമോവാകം. ശേഷം പിന്നാലെ .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

13.അങ്കാറ – തുറ്കിയുടെ തലസ്ഥാനം

6.കറിയുടെ വാസനയ്ക്ക് എട്ടും കറിക്കു രണ്ടും പൌണ്ട്

18.ഇറാഖികളുമായിസൌഹൃദം