5. സുന്ദരികളും സുന്ദരന്മാരും


തുര്‍കിയിലെ ജനങ്ങള്‍ അതീവ സൌന്ദര്യം ഉള്‍ളവരാണു. കറുത്ത മുടിയും തെളിഞ്ഞ കണ്ണുകളും ചുവപ്പു കലറ്ന്ന വെളുപ്പു നിറവും ഉള്ളവര്‍. ഇതൊക്കെയാണെങ്കിലും അവരുടെയിടയില്‍ വിവാഹമോചനം കൂടുതല്‍ നടക്കുന്നു. ഉന്നതവിദ്യാഭ്യാസം ചിലവേറിയതായതുകൊണ്ടാവാം പെണ്‍കുട്ടികള്‍ അധികം പഠിക്കാറില്ല. പകുതിയലിധികം പെണ്‍കുട്ടികള്‍ പോലും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍തിയാക്കാറില്ല. ഞങ്ങള്‍കു ധാരാളം സുഹ്രിതുക്കള്‍ ഉണ്ടായി. അവരാണാദ്യം പരിചയപ്പെടാന്‍ വരുന്നതു. ഇന്ത്യയെപ്പറ്റി അറിയാന്‍ അത്യാവേശം കാണിക്കുന്നു അവര്‍. ഇന്ത്യയെപ്പറ്റി എല്ലാം അറിയാന്‍ ആഗ്രഹിക്കുന്നവര്‍. ആയിടക്കുണ്ടായ ലാത്തൂര്‍ ഭൂകമ്പം അവരെ വളരെ വേദനിപ്പിച്ചു എന്നു അവര്‍ പറഞ്ഞു. അന്നു ഭൂകമ്പത്തില്‍ ബുദ്ധിമുട്ടനുഭവിച്ച ആള്‍കാറ്കു റിലീഫ് ഉപകരണങ്ങളും ആഹാര സാധനങളുമായി ആദ്യം എത്തിയതു തുറ്കിയില്‍ നിന്നുള്ള വിമാനമായിരുന്നു എന്നോറ്കുക. തുര്‍കിയിലും ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ടു. അവര്‍കു അതിന്റെ ദുഖം നല്ലവണ്ണം അറിയും.
പൂക്കളെയും ചെടികളെയും വളരെ അധികം സ്നേഹിക്കുന്നുണ്ടു തുര്‍കിക്കാറ്.പാറ്ട്ടിക്കു പൊകുമ്പൊള്‍ സാധാരണ സമ്മാനമായി കൊണ്ടുപോകുന്നതു പൂക്കളും ചെറിയ പൂച്ചട്ടികളില്‍ വളര്‍തിയ ചെടികളുമാണു. നമ്മുടെ ആശാനു കുട്ടികള്‍ ഒരു പ്രറ്ത്യേകം ക്ളാസ്സ് എടുത്തതിനു ഒരു ഭംഗിയുള്ള ചെടിയാണു ഉപഹാരമായി നല്‍കിയതു. അതു ഇന്ത്യയില്‍ കൊണ്ടുപോയി വളര്‍തണമെന്നു അവര്‍ പ്രത്യെകം അപേക്ഷിചു. ദൌര്‍ഭാഗ്യവശാല് അതു ഞങ്ങള്‍കു കൊണ്ടുവരാന്‍ കഴിഞ്ഞില്ല. വേനല്‍ അവധി ക്കാലം കഴിഞ്ഞു തിരിച്ചു ചെന്നപ്പോള് അതുണങി വരണ്ടിരുന്നു. തുര്‍കിഷ് ജനത അധ്യാപകരെ വളരെ ബഹുമാനിക്കുന്നു. കുട്ടികളെപ്പോലെ അധ്യാപകര്‍കും പകുതി ചാറ്ജേ ബസ്സില്‍ ഉള്ളൂ. മ്യൂസിയത്തിലും മറ്റു കാഴ്ച കാണാനും പകുതി ചാര്‍ജു മതി. എനിക്കു മുഴുവന്‍ ചാര്‍ജും കൊടുക്കണം. ബസ് സ്റ്റൊപ്പുകള്‍ എല്ലാം തന്നെ പൂക്കള്‍ കൊണ്ടു നിറഞ്ഞിരിക്കും. പിച്ചി ചെടികൊണ്ടു വള്ളിക്കുടില്‍ ഉണ്ടാകിയ പോലെ. നിറച്ചു പൂക്കളുമായി സുഗന്ധം പരത്തി അതു നില്‍കുന്നു. ആരും പൂക്കള്‍ പറിക്കാല്ല. ഇവിടത്തെ മണ്ണിന്റെ ആവാം പൂക്കള്‍കു ഇത്ര വലിപ്പം കാണുന്നതു. ചെമ്പരുത്തി ചെടിയില്‍ പോലും ഇലകള്‍ കാണാറില്ല., പൂക്കള്‍ നിറഞ്ഞിട്ടു. ഇവയുടെ വേരില്‍ പോലും പൂക്കള്‍ ഉണ്ടാവും എന്നു ഞാന്‍ തമാശയായി പറയുമായിരുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

13.അങ്കാറ – തുറ്കിയുടെ തലസ്ഥാനം

6.കറിയുടെ വാസനയ്ക്ക് എട്ടും കറിക്കു രണ്ടും പൌണ്ട്

18.ഇറാഖികളുമായിസൌഹൃദം