യൂറൊപ്പിലെ രോഗി എന്നറിയപ്പെട്ടിരുന്ന തുര്‍കിയെ ആധുനിക തുര്‍കിയാക്കിയതു കെമാല്‍ പാഷ എന്ന അത്തത്തുറ്കാണു. തുര്‍കിയുടെ ഭരണഘടന അനുസരിചു ഇന്നും മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടീക്ക്ക്കുഴകാന്‍ പാടില്ല. കെമാല്‍ പാഷ രണ്ടാം ലോകമഹായുദ്ധത്തിലെ ഒരു സുപ്രധാന വിജയത്തില്‍ കൂടിയാണു മുന്നിരയിലേക്കു വന്നതു. പ്രധാനമായും ഒരു യോദ്ധാവായിരുന്നു അദ്ദേഹം. ഇന്നും തുര്‍കിയുടെ ഭരണതില്‍ ഒരു പട്ടാള കൌണ്‍സിലിനു നിറ്ണായക തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. MGK എന്നറിയപ്പെടുന്ന ഈ കൌണ്‍സിലിന്റെ അംഗീകാരം ഇല്ലാതെ ഒരു ഭരണ പരിഷ്കാരവും പ്രാബല്യ്തില്‍ വരുകയില്ല. മുസ്ലിം വനിതകള്‍ ശിരോവസ്ത്രം ആപ്പീസുകളിലും സ്കൂളിലും ധരിക്കരുതു എന്നതു ഒരു നിയമമാണു. പാര്‍ലിയമെന്റില്‍ ശിരോവസ്ത്രതോടെ വന്ന ഒരു സ്ത്രീ മെംബെറ്കു അംഗത്വം നഷ്ടപ്പെട്ടു എന്നു കേട്ടു. സ്കൂളുകളിലും കൊളേജുകളിലും ശിരോവസ്ത്രം അണിഞ്ഞു ആരെയും കാണുകയില്ല. ശ്രീമാന്റെ ക്ലാസ്സില്‍ മിക്കവാറും ഒരേ രീതിയില്‍ മുടിയുള്ള കുട്ടികളെ കണ്ടപ്പോള്‍ കാര്യം അന്വെഷിചു. കുറചു യാഥാസ്തികരായ മുസ്ലിം പെണ്‍കുട്ടികല്‍ കറുത്ത ശിരോവസ്ത്രം ആദ്യം ധരിക്ക്ക്കുന്നു. അതിനുമുകളില്‍ കറുത്ത മുടിയുടെ ടോപ്പ് വക്കുന്നു. ഈ ടോപ്പു് വക്കുന്ന കുട്ടികളാണു ഒരേ പോലെ ഇരുന്നതു. ഇപ്പോള്‍ ഭരണതില്‍ ഇരിക്കുന്നതു യാഥാസ്തികരുടെ പാര്‍ടി ആണു. അവര്‍ പല നിയമ നിര്‍മാണത്തിനും ശ്രമിക്കുന്നുണ്ടു. പക്ഷെ എല്ലാം MGK യുടെ എതിര്പില്‍ മുന്നോട്ടു പൊകുന്നില്ല.പൊതുവെ തുര്‍കിഷ് മുസ്ലിമുകള്‍ വളരെ പുരോഗമന വാദികളാണു. യാഥാസ്തിക മുസ്ലിമുകള്‍ ഇക്കാരണത്താല്‍ തുര്‍കിഷ് മുസ്ലീമുകളെ അല്പം പുച്ഛ്തിലാണു കാണുന്നതു.ഒരു കയ്യില്‍ ബിസ്മി ചൊല്ലുന്ന ജപമാലയും മറ്റെ കയ്യില്‍ ഒരു ഗ്ലാസ്സ് ബിയറും അസാധാരണമായ കാഴ്ചയല്ല. മുസ്ലിം വിശേഷങ്ങള്‍ എല്ലാം വിശദമായിതന്നെ അവര്‍ കൊണ്ടാടാറുണ്ടു. റമദാനും ബക്രീദും, എല്ലാം. ബക്രിദിന്റെ തലേ ദിവസം നിരത്തുകള് പൊലും എല്ലാം കഴുകി വൃതിയാക്കി ഇടുന്നു. പിറ്റേ ദിവസം ആടിനെ അറുത്തു ചോര തളം കെട്ടിക്കിടക്കുന്നതു കാണാം എന്നാലും. സാമ്പത്തികമായി ഇടത്തരക്കാര്‍ ഉള്‍പെടെ എല്ലാവരും ബക്രീദിനു ആടിനെ കൊല്ലുന്നു. കൊല്ലാന്‍ ആയി ചെണ്ടപോലെ ഒരു വാദ്യവും കൊട്ടി ഒരു സംഘം വീടുവീടായി നീങ്ങുന്നതു കാണാം. മുറിച്ച മാംസം എല്ലാവര്‍കും കൂടി വീതിചു കൊടുക്കുന്നു. . ഈ ദിവസങ്ങളില്‍ മാത്രം വര്‍ഷതിലൊരിക്കല്‍ ആട്ടിന്‍ മാംസം കഴിക്കുന്ന കുറെ ആല്‍കാറ് തുറ്കിയിലുണ്ടത്രേ, പാവപ്പെട്ടവറ്. പത്രത്തില്‍ വായിച്ചതായോര്‍ക്കുന്നു.
തുര്‍കിയുടെ യുറൊപിയന്‍ കൌണ്‍സില്‍ അംഗത്വതിനു പ്റ്ധാന പ്രതിബന്ധമായി പറയുന്നതു അവരുടെ മനുഷ്യാവകാശധ്വംസനമാണു. കോടതി ഉണ്ടെങ്കിലും പലപ്പൊഴും കുറ്റവാളികളെ കോടതിയില്‍ ഹാജരാക്കുന്നതു വളരെ വൈകിആവും. പലപ്പൊഴും വര്ഷങ്ങള്കു ശേഷം. പ്രത്ത്യേകിച്ചും രാഷ്ട്രീയ തടവുകാരുടെ. കുറ്ദുകള്‍ എന്നറിയപ്പെടുന്ന ജനവിഭാഗം ഇങ്ങനെ വര്ഷങ്ങള് തടവില്‍ കഴിയുന്നു. ഞങ്ങള്‍ അവിടെ ഉള്‍ളപ്പോള്‍ ജയിലിലുള്ള കുര്‍ദുകള്‍ നീണ്‍ട നിരാഹാര സമരത്തിലായിരുന്നു. കാരണം അവരുടെ ജയിലില്‍ ബാരകുകള്‍ നിര്‍മിചു അവരെ കൂട്ടം കൂടാന്‍ അനുവദിക്കാതിരിക്കുന്നതിനുള്ള ശ്രമത്തില് പ്രതിഷേധിചു. കുറെയേറെപ്പേറ് മരിക്കുകയും ചെയ്തു, ഈ സമരതില്‍. എന്നാല്‍ പൊലും വിട്ടു വീഴ്ചയില്ല. ഇവരോട് അനുകമ്പയുള്ളവര്‍ പോലും പ്രകടിപ്പിക്കാറില്ല. .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ