8.ഏഷ്യക്കാരോ യുറോപ്പിയ്ന്സോ ?


തുര്കി എന്ന രാജ്യം കുറച്ചുഭാഗം യുറോപ്പിലും ബാക്കി ഏഷ്യയിലുമാണ്. പൊതുവെ ഞങ്ങളുടെ അനുഭവത്തില്‍ തുര്‍കിഷ്‌ ജനതയുടെ സംസ്കാരത്തിന് കൂടുതല്‍ ഏഷ്യന്‍ സംസ്കാരതോടാണ് അടുപ്പം. പക്ഷെ അവരില്‍ നല്ലോരംശം യുറോപ്യരാകാനാണു ആഗ്രഹിക്കുന്നതു എന്ന് തോന്നുന്നു. അതുകൊണ്ടു വേഷത്തിലും മറ്റും അവര്‍ യുരോപിയന്‍സിനെ അനുകരിക്കുന്നു. ശരിക്കും ഭാരതീയ സംസ്കാരം പോലെ തുര്‍കിയിലെ ഇന്നത്തെ സംസ്കാരം ഒരു സങ്കര സംസ്ക്കാരം ആണ്. തുര്‍കിഷ്‌ ഭാഷ തന്നെ നല്ല ഉദാഹരണം. ലിപി ഇന്ഗ്ലിഷ്. വ്യാകരണം അറേബ്യന്‍ ഭാഷയുടെ. ഇക്കാരണം കൊണ്ടു അവര്‍ക്ക് ഇംഗ്ലീഷ് ഭാഷ ഒരിക്കലും നല്ലവണ്ണം കൈകാര്യം ചെയ്യാന്‍ കഴിയാറില്ല. മിക്കവാറും എല്ലാ പുസ്തകങ്ങളുടെയും തുര്‍കിഷ്‌ പരിഭാഷ ലഭ്യമാണ്, എഞ്ചിനീയറിംഗ് ബുക്കുകള്‍ വരെ. ശ്രീമാന് ആദ്യത്തെ ക്ലാസുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇതു മനസ്സിലായി. മിക്കവാറും എല്ലാ വിവരവും ബോര്‍ഡില്‍ എഴുതണം. വിദ്യാര്‍ഥികള്‍ അനുസരണയോടെ എല്ലാം എഴുതി എടുതുകൊള്ളും. ചോദ്യം ചോദിക്കുന്നതും അതില്‍ നിന്നു തന്നെ ആണെന്കില്‍ വളരെ സന്തോഷം. എല്ലാവരും നല്ല മാര്‍ക് വാങ്ങും. അല്പം മാറ്റി ചോദിച്ചാല്‍ കുഴപ്പമാണ്. ഒരു സുഹൃത് പറഞ്ഞ ഒരു കഥ ഓര്മ വരുന്നു. അദ്ദേഹത്തിന്റെ യുനിവേര്സിടിയില്‍ രണ്ടു അറബ് കുട്ടികളെ കോപ്പിയടിച്ചത്തിനു പിടിച്ചു. രണ്ടു പേരും ഒരേ രീതിയില്‍ എഴുതിയിരിക്കുന്നു, ഒരേ തെറ്റ്. സാധാരണ ഗതിയില്‍ ഒരേ തെറ്റ് വരുന്നത്പൂര്‍വമാണ്. അവരെ വിളിച്ചു വിരട്ടി. അവര്‍ സത്യം പറഞ്ഞു, അവര്‍ കോപിയടിച്ചിട്ടില്ല. സാര്‍ പഠിപ്പിച്ച അതേ രീതിയില്‍ എഴുതിയിട്ടുണ്ട്. ക്ലാസ്സ് നോട്ടു കൊണ്ടുവന്നു അവര്‍ കാണിച്ചു. സത്യമാണ്, തെറ്റ് അധ്യാപകന്റെതായിരുന്നു! അവര്‍ ക്ലാസ്സില്‍ പഠിപ്പിച്ചത്‌ അത് പോലെ വള്ളി പുള്ളി വിസര്‍ഗം കളയാതെ എഴുതിയിരിക്കും.

യുറോപ്യന്‍ കൌണ്‍സില്‍ അംഗത്വവും തുര്‍കിഷ്‌ ജനതയുടെ ഒരു ചിരകാലാഭിലാഷം ആണ്. പക്ഷെ ഇപ്പോഴും അത് സാക്ഷാല്‍കരിക്കപ്പെട്ടിട്ടില്ല, പല കാരണങ്ങള്‍ കൊണ്ടും.ഇന്ത്യയും പാകിസ്ഥാനും പോലെ ടര്കിയും ഗ്രീസും തമ്മില്‍ ശത്രുതയാണ്. സൈപ്രസിന്റെ പേരില്‍. തുര്ക്കിയിലെ ചരിത്ര പ്രധാനവും ഇന്നും മോടി നിലനിര്‍ത്തുന്നതുമായ വലിയ നഗരമാണ്‌ ഇന്‍സ്ടാംബുല്‍. ആ നഗരത്തിന്റെ പകുതി ഭാഗം യുറോപ്പിലും പകുതി ഏഷ്യയിലുമാണ്. സാമ്പത്തികമായി തുര്കി നമ്മളെക്കാള്‍ പിന്നിലാണ്. കുരിശു യുദ്ധങ്ങള്‍ക് പോയവര്‍ എല്ലാം തുര്‍കിയെ ചവിട്ടി മെതിച്ചാണ് പോയത്. അവരുടെ അനാതോല്യന്‍ സംസ്കാരം നമ്മുടെ മോഹന്‍ ജോദാരോ സംസ്കാരതെക്കാള്‍ പഴയതാണ്. പക്ഷെ തുടര്‍ച്ചയായ യുദ്ധത്തിലും, ഭൂകംപങ്ങളിലും പഴയത് പലതും നശിച്ചു പോയി. ഭൂഗര്ഭങ്ങളില് നിന്നു കുഴിചെടുത്ത ഒരുപാടു ചരിത്രാവശിഷ്ടങ്ങള്‍ അവര്‍ മ്യൂസിയത്തില്‍ വച്ചിരിക്കുന്നു, അങ്കാറായില്. അങ്കാരായിലെ അനതോളിയം മ്യൂസിയം ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങ്ളില് ഒന്നാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

13.അങ്കാറ – തുറ്കിയുടെ തലസ്ഥാനം

6.കറിയുടെ വാസനയ്ക്ക് എട്ടും കറിക്കു രണ്ടും പൌണ്ട്

18.ഇറാഖികളുമായിസൌഹൃദം