9. ഇസ്താംബുള്‍ എന്ന നഗരം


ഇസ്താംബുള്‍ എന്ന നഗരം പല കാര്യങ്ങളിലും പ്രത്യേകതയുള്ളതാണ്. യുറോപ്പിലും ഏഷ്യയിലും കൂടിയാണ് ഇസ്താംബുള്‍ കിടക്കുന്ന്നത്. യുരോപ്പിലുള്ള ഭാഗം ത്രൈസ് എന്നും ഏഷ്യയിലുള്ള ഭാഗം അനതോല്യന്‍ എന്നും പറയുന്നു. വലിപ്പത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍കുന്ന ഈ നഗരത്തിന്റെ പേരുകള്‍ ചരിത്രത്തില്‍ പലതായിരുന്നു. ബൈസന്‍ടൈന്‍ എന്നും, കൊന്‍സ്റാന്റിനോപ്പില്‍ എന്നും ഇതു അറിയപ്പ്പെട്ടിരുന്നു. ബോസ്ഫോറസ് കടലിടുക്കിന്റെ രണ്‍ടു വശത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഈ നഗരം റോമാ സാമ്രാജ്യതിന്റെയും ( 330-395) പൂര്‍വ റോമന്‍ (ബൈസന്ടൈന്‍) സാമ്രാജ്യത്തിന്റെയും ( 395-1204, 1261-1453), ലാടിന്‍ സാമ്രാജ്യത്തിന്റെയും (1204-1261) ഓട്ടോമന്‍ സാമ്രാജ്യടിന്റെയും (1453-1922) തലസ്ഥാന നഗരമായിരുന്നു. UNESCO യുടെ heritage സ്ഥാനമാണ് ഇസ്ടാംബുലിന്റെ പല ഭാഗവും. രണ്ടു ഭൂഖണ്ടങ്ങളില്‍ ആയി കിടക്കുന്ന ഒരേ ഒരു നഗരമാണിത് എന്ന് തോന്നുന്നു.
ബോസ്ഫോറസ് കടലില്‍ കൂടിയുള്ള ബോട്ടു യാത്ര വളരെ രസകരമാണ്. കരിങ്കടലിനെയും മധ്യധരണ്യാഴിയെയും ബന്ധിപ്പിക്കുന്ന കടലിടുക്കാണ് ഇതു. ഇവിടത്തെ നീല മോസ്ക് ( blue mosque) വളരെ പ്രസിദ്ധമാണ്. മുഹമ്മദ് നബി എന്ന പ്രവാചകന്‍ ഉപയോഗിച്ച പല സാധനങളും ഇവിടെ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. ഞങളെ സഹായിക്കാന്‍ ഒരു സുഹൃത് കൂട്ടിതന്ന ഒരു മെഡിക്കല്‍ വിദ്യാര്ത്ഥി എല്ലാം ഞങ്ങള്‍ക്ക് വിശദീകരിച്ചു തന്നു.
റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നപ്പോള്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ ഉണ്ടാകിയിരുന്ന അന്തര്‍ ഭൌമ ടാങ്കുകളും കനാലുകളും മറ്റും ഇന്നും നശിച്ചുപോകാതെ നിലനിര്‍ത്തിയിരിക്കുന്നു. വിദൂര സ്തലങ്ങളില്‍നിന്നു വലിയ തോണികളില്‍ വെള്ളം കൊണ്ടുവന്നു ശേഖരിക്കുകയായിരുന്നു. അടിമകളെ ഉപയോഗിച്ചു. നഗരത്തിനു വേണ്ട വെള്ളം മുഴുവനും ശേഖരിച്ചു വയ്കാന്‍ എത്ര ആള്‍കാര്‍ പണിയെടുത്തിട്ടുണ്‍ടാവും എന്ന് ആലോചിക്കാന്‍ കൊള്ളാം. സാമ്റാജ്യങ്ങളുടെയും ചക്രവര്തിമാരുടെയും വിജയങ്ങള്‍ ആഘോഷിക്കുന്ന സ്തൂപങ്ങള്‍ പല സ്ഥലത്തും കാണാം. അഗസ്ടസ് സീസറിന്റെ പേരില്‍ ഉള്ള ഒന്നു വളരെ പഴക്കം ഉള്ളതാണ്. പല ദേവാലയങ്ങളിലും ക്രിസ്ത്യന്‍ മുസ്ലിം സംഘട്ടനങ്ങളുടെ തെളിവുകള്‍ കാണാം. പലപ്പോഴും ഭരണാധികാരികളുടെ ചായ്‌വ് അനുസരിച്ച് ക്രിസ്തിയന്‍ പള്ളികള്‍ മുസ്ലിം ദേവാലയമായും തിരിച്ചും മാറിയിട്ടുണ്ട്. തകര്‍ന്ന ചില്ലുകളും പൊട്ടിയ പ്രതിമകളും ഇത്തരം സംഘട്ടനങ്ങളുടെ നിത്യസ്മാരമായി നില്കുന്നു. ഇന്നും പല രൂപത്തിലും ഭാവത്തിലും ഈ സംഘട്ടനം തുടരുന്നു എന്നത് വേദനാജനകമാണ്. ഇത്തരം സംഭവങ്ങളിലെല്ലാം ദുരന്ത ഫലങ്ങള്‍ അനുഭവിക്കുന്നത് സാധാരണക്കരാണല്ലോ. ഭരണാധികാരികള്ക് ചരിത്രം മാറ്റിയെഴുതാന്‍ കഴിയും, ചോരപ്പുഴയോഴുക്കി. സാധാരണ മനുഷ്യരെ കുരുതിക്ക് കൊടുത്തു. വയലാറിന്‍ടെ കവിത ഓര്മ വരുന്നു.
" കൌരവര്‍ ഇന്നും ചൂതില്‍ ജയിക്കും, കൃഷ്ണാ നീ എവിടെ?"
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ