പോസ്റ്റുകള്‍

ഓഗസ്റ്റ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

22.ഇസ്താംബുളിലെ വൈദ്യവിദ്യാര്ത്ഥിയും പാകിസ്താനി ഡോക്ടൊറും

ഇമേജ്
ഞങ്ങളുടെ ഇസ്താംബുള് സന്ദര്ശനത്തില് സഹായി ആയതു ഒരു വൈദ്യവിദ്യാര്‍ത്ഥി ആയിരുന്നു. അദനയിലെ ഒരു സുഹൃത്തിന്റെ ബന്ധു. നാസര് എന്നാണു പേരു. അയാള് വിമാനത്താവളത്തിലു കാത്തുനിന്നിരുന്നു. ഇംഗ്ളണ്ടിലേക്കുള്ള യാത്റാമദ്ധ്യേആയിരുന്നതു കൊണ്ടു അല്പം ലഗേജു കൂടുതല് ഉണ്ടായിരുന്നു.താമസം നാലാമത്തെ നിലയിലുള്ള ഒരു ഫ്ലാറ്റിലു ആയിരുന്നു അതും അദന സുഹൃത്തിന്റെ വക. റ്റാക്സിക്കാരന് ഞങ്ങള് ആവശ്യപ്പെടാതെ തന്നെ സാധനങല് ഫ്ലാറ്റിലെത്തിചു. കൂടുതല് പൈസ കൊടുത്തിട്ടും വാങ്ങിയില്ല. നാസര് ഞങള് വേണ്ടി എല്ലാ സാധനങളും ഫ്ലാറ്റില് എത്തിച്ചിരുന്നു. ചായക്കുള്ള പാലു വരെ. രാത്രി പുറത്തുനിന്നു ഭക്ഷണം കഴിചു . ചെറുതെങ്കിലും വൃത്തി ആയി സൂക്ഷിക്കുന്ന ഹോടെല്. അരണ്ട വെലിച്ചത്തില് ഒരു വെള്ളച്ചാട്ടത്തിന്റെ മാത്രുക ഉണ്ടാകി വച്ചിരിക്കുന്നു. അര മണിക്കൂരിനകം ഭക്ഷണം എത്തി. സാലദാണു ആദ്യം. തുര്കിഷ് ഭക്ഷണത്തിന്റെ അനുപേക്ഷണീയമായ ഘടകമാണു സാലദ്. സാമാന്യം വലിയ ഒരു പാത്രം നിറയെ ഉണ്ടാവും. തക്കാളിയും കക്കിരിയും മറ്റു ചില ഇലകളും. അതിന്റെ പുറത്തു കുറച്ചു ഒലിവെണ്ണയും ഒഴിചിരിക്കും. അതു മുഴുവന് കഴിച്ചാല് തന്നെ നമ്മുടെ വയറ് നിരഞ്ഞിരിക്കും. അതു കഴിയുമ്പോളാണ...

21.വാഴയിലയും തുര്കിഷ് കാറ്പെറ്റും

മദാമ്മയും ഖതീജയും ഞാനും ഉള്പെട്ട മൂവര് സംഘം പട്ടണത്തില് പല പ്രാവശ്യം ചുറ്റിത്തിരിഞ്ഞു. ഒരിക്കല് ഒരു മ്യൂസിയവും കണ്ടു. ചെറിയതാണെങ്കിലും അദനയുടെ സമീപപ്രദേശങ്ങളില് നിന്നും കിട്ടിയ പുരാവസ്തുക്കള് വ്രിത്തിയായി വച്ചിരിക്കുന്നു. ഇതിന്റെ വളപ്പില് ഒരു വാഴ കുലയ്കാറായി നില്കുന്നു. കേരളീയരുടെ സദ്യയെപ്പറ്റി വര്ണിക്കാന് അതെനിക്കു അവസരം ഉണ്ടാക്കി. പ്രത്യേകിച്ചും വിവാഹ സദ്യകളില് ഇത്തരം വാഴയുടെ ഇലയിലാണു സദ്യ വിളമ്പുന്നതു എന്നു പറഞ്ഞു. കുഞ്ചന് നമ്പിയാറ് പറഞ്ഞതുപോലെ വിഭവങ്ങളുടെ ഒരു ചെറിയ ലിസ്റ്റു അവര്കു കൊടുത്തു. വിവിധ തരം അച്ചാറുകള്, ഉപ്പേരി, പപ്പടം അവിയല് സാമ്പാറ് തോരന് ഓലന്, കൂട്ടുകറി എന്നിവയ്കു പുറമേ ഒഴിച്ചു കറികളായ പരിപ്പു, സമ്പാറു, കാളന്, രസം, സംഭാരം എന്നിവയും മൂന്നു തരം പായസവും എല്ലാം കൂടി 22 ഇനങ്ങള് ഞാന് എങ്ങനെയോ അവറ്കു വിശദീകരിചു. മദാമ്മയുടെ നാട്ടില് നിന്നും നമ്മള് പകറ്തിയ ഉപയോഗിച്ച ശേഷം എറിഞ്ഞുകളയുന്ന സംസ്കാരം നമ്മുടെ നാട്ടില് പണ്ടുമുതലേ വാഴയില ഉപയോഗിക്കുമ്പൊള് ഉണ്ടായിരുന്നു എന്നും വാഴയിലയുടെ ഗുണഗണങ്ങള് ഞാന് വറ്ണിക്കുന്നതിനിടയില് സൂചിപ്പിച്ചു. ചൂടു ചോറു നല്ല ഇളത്ത വാഴയില് വിളമ്പുമ്പോളുള്ള...

20.ഇന്ദിരാഗാന്ധിയും പച്ചക്കറിക്കാരനും തമിഴ് സുഹൃത്തും

ഞങ്ങള് സ്ഥിരമായി അടുത്തുള്ള ഒരു പച്ചക്കറിക്കടയില് നിന്നാണു സാധനം വാങ്ങിയിരുന്നതു. കടക്കാരന് ആളൊരു രസികനായിരുന്നു. ആദ്യം ഞങ്ങള് അവിടെ ചെന്നപ്പോള് ശ്രീമാനുമായി വലിയ തറ്കം ഉണ്ടായി. പ്രശ്നം ഗാന്ധി ആണു. അയാള്കു ഗാന്ധി ആയി ഇന്ദിരാഗാന്ധിയെ മാത്രമേ അറിയൂ. ശ്രീമാന് പറഞ്ഞു. “ ഇന്ദിരാഗാന്ധിക്കു ഗാന്ധി കുടുംബവുമായി ഒരു ബന്ധവുമില്ല. ഭര്താവു ഒരു പാര്സി ആയിരുന്നു. അതില്നിന്നു ഗാന്ദി എന്ന കുടുബപ്പേര് സൌകര്യപൂര്വം ഗാന്ധി ആക്കുകയാണു ചെയ്തതു, അവരോ അവരുടെ അഭ്യുദയകാംക്ഷികളോ. പണ്ഡിറ്റ് നെഹ്രുവും മഹാത്മാഗാന്ധിയുമായുള്ള മമതയില് കൂടുതലാ യൊന്നും ഇല്ല”. അയാള് ആദ്യം സമ്മതിച്ചു കൊടുത്തില്ല എങ്കിലും കാര്യം മനസ്സിലാക്കിയപ്പോള് ഇന്ദിരാഗാന്ധിയും കുടുംബവും മഹാത്മാഗാന്ധിയുടെ പിന്മുറക്കാര് അല്ല എന്നു അംഗീകരിചു. അയാള്കറിയുമോ ഇന്നു ഇന്ത്യന് പൌരത്വം എടുക്കാന് പോലും ആദ്യം മടിച്ച ഒരാളാണു ഇന്നു മറ്റൊരു ‘ഗാന്ധി’ എന്ന പേരില് ഇന്ത്യയുടെ ഭരണം പരോക്ഷമായി നിയന്ത്രിക്കുന്നതു എന്നു. അതിനു ശേഷം ഞാന് തനിച്ചു കടയില് ചെല്ലുംപോള് ‘ ഇന്ദിരാ ഗാന്ധി ‘ എന്നു പറഞ്ഞു അയാള് എന്നെ കളിയാക്കുമായിരുന്നു.   ഒരു ദിവസം ആ കടയില് വച്ചു ഒരു ത്രുര...

19. സ്നേഹത്തിന്റെ ഭാഷ

ഞാനും മദാമ്മയുമായി അദനയിലു ചുറ്റിതിരിയുമ്പൊല്ളുണ്ടായ പല സംഭവങ്ങളും ഓര്കുമ്പൊ്ള് സന്തോഷം ഉണ്ടാക്കുന്നു. ഒരിക്കല് പെട്ടെന്നു ഒരു കുട്ടി എന്റെയടുതു വന്നു എന്റെ കയ്യില് ഒരു ചെറിയ കായ വച്ചുതന്നു. നമ്മുടെ കാട്ടൂനെല്ലിക്ക പൊലെ. എനിക്കും മദാമ്മക്കും അതു എന്താണെന്നു മനസ്സിലായില്ല.. ഏതെങ്കിലും വിഷക്കായയാണൊ എന്നു സംശയിചു. മദാമ്മ പറഞ്ഞു.“ മാലാ, അതു കളഞ്ഞേക്കൂ, ചിലപ്പോള് അതു വല്ല അല്ലെര്ജിയും ഉണ്ടാക്കും“. ഞാന് അതു വലിച്ചെറിഞ്ഞു കളഞ്ഞു. കുറചു മുന്‍പോട്ടു നടന്നപ്പോള് കുറെ കുട്ടികള് ഒരു മരത്തിന്റെ ചുവട്ടീല് കളിചുകൊണ്ടിരിക്കുന്നു. അവര് ആ മരത്തിന്റെ കായ പെറുക്കി തിന്നുകയാണു. അതിലൊന്നു ആണു ആ കുട്ടി വീട്ടിലെക്കു പോകും വഴി എനിക്കു തന്നതു. അതു എറിഞ്ഞു കളഞ്ഞതില് എനികു വലിയ വിഷമം തോന്നി. സ്നേഹത്തോടെ ആ ബാലന് എനിക്കു തന്ന ഉപഹാരം ഞാന് എറിഞ്ഞുകളഞ്ഞല്ലോ എന്നോര്തു. ഒരാശ്ച കഴിഞിട്ടും ആ ബാലന്റെ മുഖം എന്റെ കണ്ണില് നിന്നും മാഞ്ഞില്ല.. പിന്നീട് എനിക്ക് മനസ്സിലായി അത് ഒലിവിന്റെ ഇളം കായ ആയിരുന്നു. നമ്മുടെ ഇളം കശുവണ്ടി തിന്നുന്നത്‌ പോലെ ഒലിവിന്റെ കായ അവര്‍ പല രീതിയിലും കഴിക്കുന്നു. കണ്ണിമാങ്ങാ ഉപ്പിലിടുന്നതുപോലെ, ചി...

18.ഇറാഖികളുമായിസൌഹൃദം

ഒരിക്കല് ശ്രീമാന് ബസ്സ് കയറാന് നില്കുമ്പോള് അല്പം കുറിയ ഒരാള് അടുത്തുവന്നു താങ്കള് ഇന്ത്യയില് നിന്നാണോ എന്ന് ചോദിച്ചു അടുത്തുവന്നു. ശ്രീമാനും താത്പര്യം കാണിച്ചപ്പോള് കാര്യമായി പരിചയപ്പെട്ടു. ചുകുരൊവ യൂണിവേര്സിടിയിലെ മെഡിക്കല് കോളേജില് മൂന്നാം വര്ഷ വിദ്യാര്ത്ഥിയാണയാള്. അയാളും മൂന്നു സഹോദരങ്ങളുമായി അദനയില് താമസിക്കുന്നു. ഒരു പെണ്കുട്ടിയും മുന്നു ആങ്ങളമാരും. ഞങ്ങള് താമസിക്കുന്നയിടത്തില് നിന്നും അഞ്ചു കിലോമീറ്ററോളം അകലത്തില് വാടകക്ക് താമസിക്കുകയാനവര്. അവരുടെ മാതാപിതാകള് ഇറാഖിലെ ഒരു ഗ്രാമത്തിലാണ്. വളരെ പ്രായം ചെന്നവര്. സഹോദരങ്ങളില് മൂത്തയാള് ജോലിചെയ്തു മറ്റു മൂന്നുപേരെയും പഠിപ്പിക്കുന്നു. ഒരു സഹോദരന് നല്ലവണ്ണം ഭക്ഷണം പാകം ചെയ്യാന് അറിയുന്നയാളാണ്. വീട്ടിലേക്ക് ക്ഷണിച്ചപ്പോള് ക്ഷണം സ്വീകരിച്ചു അവര് അടുത്ത ഞായറാഴ്ച തന്നെ വീട്ടിലെത്തി. നാലുപേരും കൂടി. അത് തന്നെ ഒരു അത്ഭുതമായിരുന്നു. മെസോപ്പോട്ടേമിയന് സംസ്കാരത്തിന്റെ പിന്മുറക്കാരായ അവര് ഇന്ത്യക്കാരെപ്പറ്റിയും ഭാരത സംസ്കാരത്തെപറ്റിയും വളരെ അധികം അറിയാന് ആഗ്രഹിക്കുന്നു. നമ്മുടെ നാണയങ്ങളും മറ്റും കൌതുകത്തോടെ അവര് വാങ്ങി. ശ്രീമാന് കുറച്ചു പുസ്...

17. എല്ലാവരും കോടീശ്വരന്മാര് – ബോണസ് വേണ്ടാത്ത ജീവനക്കാരും

തുര്കിയിലെ നാണയം ലിറ എന്നരിയപ്പെടുന്നു. ഞങ്ങളു അവിടെ ഉണ്ടായിരുന്നപ്പോള് നാണയപ്പെരുപ്പം മൂറ്ധന്യത്തിലായിരുന്നു. ശമ്പളം വാഗ്ദാനം ചെയ്തതു അമേരിക്കന് ഡോളറിന്റെ തുല്യമായ തുകയിലായിരുന്നു എങ്കിലും കയ്യില് കിട്ടിയതു അവരുടെ നാണയത്തിലായിരുന്നു. ഒന്നാം തീയതി ശമ്പളം വാങ്ങിയാല് അപ്പോള് തന്നെ ഡോളറിലേക്കോ പൌന്ടിലേക്കോ മാറ്റിയില്ലെങ്കില് വൈകുന്നേരം ആകുമ്പോള് അന്പതോ നൂറോ ഡോളര്‍ നഷ്ടമാകുമെന്ന നില വരെ വന്നു. അന്നു ഒരു ഡോളര്‍നു 1000000 ( ആറു പൂജ്യം) ലീറ വരെ കിട്ടുമായിരുന്നു. എന്നാല് 2005 ഇല് തുര്കിഷ് ലീറായുടെ മൂല്യതില് നിന്നു ആറു പൂജ്യം ഒഴിവാക്കി പുതിയ ലീറ നിലവില് വന്നു. അങ്ങനെ ലക്ഷപ്രഭുക്കളും കോടീശ്വരനമാരും ഒരു സുപ്രഭാതതില് അങ്ങനെ അല്ലാതായി. ഞങ്ങള് ഒരു കിലൊ ആപ്പിളിനു മൂന്നു മില്ലിയ്യന് (3000000) ലീറ കൊടുത്തു വാങിയിട്ടുണ്ടു. ഇന്നു അതേ സ്ഥാനത്തു പുതിയ ലീറ മൂന്നു കൊടുത്താല് മതി. പണപ്പെരുപ്പം വളരെ വര്ധിചപ്പോള് ലോകബാങ്കിന്റെ സഹായത്തോടെ അതു പിടിചു നിര്താന് ശ്രമം തുടങ്ങി. ലോകബാങ്കിന്റെ ഒരു പ്രതിനിധി അങ്കാറായില് സ്ഥിരതാമസവുമായി. ഓരോ മാസവും അവസാനം എത്ര തുക കടമായി കിട്ടുന്നു എന്നതിനെ ആശ്രയിച്ചായിരുന്നു ലീറായ...

16.അദനയിലെ ജീവിതം ചില നിരീക്ഷ്ണങ്ങള്

അദന ചെറുതെങ്കിലും വ്രുതി ഉള്ള നഗരമാണു. ഞങ്ങളു താമസിചിരുന്ന ഫ്ലാറ്റിനു തൊട്ടു ഒരു വലിയ മരം ഉണ്ടായിരുന്നു. അതില് കുറെയേറെ ചെറിയ കിളികള് പാര്തിരുന്നു. അഞ്ചു മണിക്കെങ്കിലും അവ എല്ലാം ഉണര്ന്നു സംസാരം തുടങ്ങും. ഇന്നലത്തെ സമ്പാദ്യത്തെപ്പറ്റിയോ ഇന്നു പോകേണ്ട വഴികളെപ്പറ്റിയോ,അറിയില്ല. ‘കല പില കല പില‘ എന്നു മാത്രമേ ഞങ്ങള്കു മനസ്സിലായുള്ളൂ പലപ്പോഴും ശീലമായപ്പോള് അതു ഞങള്കു സുപ്രഭാതം ആശംസിക്കുന്നതു പോലെ തോന്നിത്തുടങ്ങി. എനിക്കു ഇവയോടു വലിയ അടുപ്പം തോന്നി.ഞങ്ങള് ഉറക്കമുണര്ന്നു എഴുനേല്കുംപോള് അവ എല്ലാം അന്നത്തെ ആഹാരത്തിനു വേണ്ടി പോയിരിക്കും. വൈകിട്ടു എപ്പൊഴോ കൂടണയും. ‘“ആകാശത്തിലെ പറവകള് വിതയ്കുന്നില്ല, കൊയ്യുന്നില്ല“ എന്നൊക്കെ പാടാന് മാത്രമേ കൊള്ളുകയുള്ളല്ലോ. ചെറിയ നഗരമാണെണ്കിലും ചപ്പു ചവറുകള് നീക്കം ചെയ്യുന്നതിനുള്ള സംവിധാനം മികച്ചതായിരുന്നു. ലോഹനിര്മിതമായ ഒരു വലിയ റ്റാങ്കില് ആള്കാര് ചപ്പു ചവറുകള്‍ കൊണ്ടുവന്നിടുന്നു. അപൂറ്വം മാത്രമേ അതു നിറഞ്ഞു കവിഞ്ഞിരുന്നുള്ളൂ. അവധി ദിവസം കൂടി രാവിലെയും വൈകുന്നേരവും ക്രിത്യമായി ലോറിയില് അതു നിറച്ചു മാറ്റിയിരുന്നു.സംഭരണപാത്രം ലോറിയുമായി രണ്ടു കൊളുത്തുകള് വഴി...

15. ഞങ്ങളെ പോലെ മറ്റു ചില വിദേശികള്

യു എസ് എസ് ആറ് വിഘടിചതിനുശേഷം യുക്രൈന്, ലിതുവേനിയ അസറ്ബൈജാന് എന്നീ രാജ്യങ്ങളിലേ ആള്കാര് വളരെ സാമ്പത്തികമായി ബുദ്ധിമുട്ടിലായി. ജോലിക്കു വേണ്ടി പല രാജ്യങ്ങളിലും അലയേണ്ടിവന്നു, കുവൈറ്റ് യുദ്ധം കഴിഞ്ഞു ഇറാഖികളെപ്പോലെ. അദനയിലു ഞങ്ങള് ഒരു യുക്രനിയന് ഡോക്റ്ററെയും കുടുംബത്തെയും പരിചയപ്പെട്ടു. ഡോക്റ്ററും ഭാര്യയും രണ്ടു കുട്ടികളുമായി അവിടെ താമസിക്കുന്നു. മകള് അങ്കാറയ്യില് ആണു പഠിക്കുന്നതു. ആ കുട്ടി നിറയെ കുപ്പിവളകള് ഇട്ടിരിക്കുന്നു. കണ്മഷിയും ഉപയോഗിക്കാറുണ്ടു. അവളുടെ കൂട്ടുകാരി പാകിസ്താന്കാരിയാണു. ഇന്ത്യയെപ്പറ്റി ആ കുട്ടി വളരെ കാര്യങ്ങളു മനസ്സിലാക്കി വച്ചിരിക്കുന്നു. ന്രിതതില് വളരെ താല്പര്യവും അറിവും ഉള്ള ആ കുട്ടിക്കു ഭരതനാട്യതിലെ മുദ്രകള് ചിലതു അറിയാം. അതു ഞങ്ങളെ കാണിച്ചു. ശരിയാണൊ എന്നു ചോദിചു. അവരുടെയൊക്കെ വിചാരം നമ്മള്കെല്ലാം ഭരതനാട്യവും കുചിപ്പുടിയും അറിയാമെന്നാണു. തല്കാലം പൂച്ചു പുറത്താകാതെ രക്ഷപെട്ടു. ഡോക്റ്ററ് മലേരിയായുടെ സ്പെഷ്യലിസ്റ്റ് ആണു. നമ്മൂടെ ഉപഭൂഖണ്ഡത്തില് മലേറിയാ വളരെ ഉണ്ടെന്നും ലോക ആരോഗ്യ സംഘടനയുടെ ഒരു ജോലിക്കു അദ്ദേഹം അപേക്ഷിക്കുകയാണെന്നും പറഞ്ഞു . അപേക്ഷാഫോറം പൂരിപ്പിചത...

14. മലയാളി മങ്ക തുര്കിക്കാരന്റെ വീട്ടമ്മ

അങ്കാറയില് ഇന്ത്യന് എംബസ്സിയി്ല് നിന്നും അറിഞ്ഞു കേട്ട സുഹറായെ അദനയില് തിരിച്ചു വന്ന ഉടനെ വിളിച്ചു. ആദ്യം ഞങ്ങളുടെ മുറി തൂറ്കിഷ് ഭാഷയില് തുടങ്ങി എങ്കിലും മലയാളം കേട്ടപ്പോള് സന്തോഷമായി സംഭാഷണം തുടങ്ങി. പന്ത്രണ്ടു വര്ഷമായി തുറ്കിയില് ഭറ്ത്താവിനോടും കുഞ്ഞുങ്ങളോടും കഴിയുന്ന ഒരു വീട്ടമ്മ. ചാലക്കുടിക്കു അടുത്തു ജനിച്ച ഒരു തനി നാട്ടിന്പുറക്കാരി എങ്ങനെ തുറ്കിയിലെത്തി എന്നതു രസകരമാണു. സുഹറായുടെ അകന്ന ബന്ധ്തിലുള്ള ചില നാട്ടുകാരു സൌദിയില് ജോലി ചെയ്തിരുന്നു. അവരുടെ സുഹ്രിതായി മാറിയ റഹീം ഇന്ത്യക്കാരുടെ രീതികള് കണ്ടു ഭ്രമിചു, ഒരു ഇന്ത്യക്കാരിയെ, പ്രത്യേകിച്ചും മലയാളി കുട്ടിയെ തന്നെ, കല്യാണം കഴിക്കാന് താല്പര്യം പ്രകടിപ്പിചു. ഇതിനു വേണ്ടി സുഹ്രിതുക്കളുടെ കൂടെ നാട്ടില് വന്നു. അവര് സുഹറായുടെ വീടുകാരുമായി പരിചയപ്പെടുത്തി. സാമ്പത്തികമായി അല്പം ബുദ്ധിമുട്ടുകള് അനുഭവിച്ചിരുന്ന കുടുംബമായിരുന്നു സുഹറായുടെതു. അച്ചന് നേരത്തെ മരിച്ചു പോയിരുന്നു. സഹോദരങ്ങള് ചെറിയ വരുമാനം കൊണ്ടു രണ്ടറ്റവും കൂട്ടിമുട്ടിക്കാന് വിഷമിക്കുന്നവരു . ആ കുടുംബത്തിനു ഒരു സഹായം ആകട്ടേ എന്നു അവര് വിചാരിചുകാണും. പക്ഷെ സുഹറായുടെ ഉമ്മയ്ക...

13.അങ്കാറ – തുറ്കിയുടെ തലസ്ഥാനം

ഇമേജ്
തുറ്കിയുടെ തലസ്ഥാനം ആണു അങ്കാറ. ഇസ്താംബുള്നെക്കാള് ആധുനികമായ നഗരം. വിദേശ രാജ്യങ്ങളുടെ എല്ലാ എംബസ്സികളും ഇവിടെ ആണു. ഞങ്ങളു പ്രധാനമായും അമേരികയിലേക്കുള്ള വിസ എടുക്കാനാണു അവിടെ പോയതു. നഗരവും കാണാന് സാധിചു. തുര്കിയിലെ ഒരു സുഹ്രിതു ശരിയ്യാക്കി തന്ന വാഖ്ഫ് ബോറ്ദിന്റെ ഗസ്റ്റ് ഹൌസില് ആയിരുന്നു താമസം. സുഹ്രിതിന്റെ സഹോദരന് ബുസ് സ്റ്റാന്ടില് വന്നു ഞങ്ങളെ സ്വീകരിചു താമസ സ്ഥലത്തെത്തിചു. എല്ലാ സൌകര്യ്ങളും ഉള്ള സ്ഥലം. ആവശ്യമെങ്കില് സ്വന്തമായി ഭക്ഷണം പാചകം ചെയ്യാനുള്ള സംവിധാനം വരെ ഉണ്ടു. ഞങ്ങള് ചായ മാത്രം ഉണ്ടാകിയിരുന്നു. നമ്മുടെ ഇന്ത്യന് സ്ഥാനപതിയെ കാണാന് ഒരു ശ്രമം നടത്തി. മലയാളിയായ ഭദ്രകുമാറ് ആയിരുന്നു അന്നു അവിടത്തെ സ്ഥാനപതി. അദ്ദേഹത്തെ കാണാന് കഴിഞില്ല, എന്നാല് മറ്റു രണ്ടു മലയാളി സുഹ്രിതുക്കളെ കിട്ടി. വിജയും രതിയും. വളരെ സ്നേഹപൂറ്വം ഞങളെ സ്വീകരിചു, വീട്ടിലെക്കു ക്ഷണിച്ചു. അവരുടെ രണ്ടു മക്കളും അമേരിക്കയിലാണു. ഒരാള് കാനടായിലും മറ്റെ ആള് യു എസ്സിലും. ഹ്രിദയ സസ്ത്രക്രിയ കഴിഞിട്ടും അദ്ദേഹം ഊര്ജസ്വലനായി ഒരു വിദേശ കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്നു. ഒന്നാം തരം മലയാളി സദ്യ ഒരുക്കി രതി ഞങ്ങളെ സ്വീകരിചു...

12. അലെക്സാണ്ഡര്‍ കയറിയ പാലവും ചെര്പുളശ്ശെരിയും

ഇമേജ്
ഒരിക്കല് ഞങ്ങള് സായിപ്പിന്റെയും മദാമ്മയുടെയും കൂടെ അദനയില് നിന്നു ഇരുപതു കിലൊമെറ്റെര് ദൂരത്തുള്ള കടല് തീരത്തെക്കു പോയി. യുമ്ര്താലിക് എന്നാണു സ്ഥലതിന്റെ പേരു. മദാമ്മയ്കു ചരിത്രതില് നല്ല അറിവുണ്ടു . പോകുന്ന വഴി ചരിത്രപ്റാദ്ധാന്യമുള്ള ഒന്നു രണ്ടു സ്തലം കൂടി സന്ദര്ശിചു. രമെസിസ് രണ്ടാമന് എന്ന ഫെറൊവ് യുദ്ധതില് ജയിചതിന്റെ ഒരു സ്മാരകം ആണു ആദ്യം കണ്ടതു. നാട്ടുകാര്കു തീരെ താല്പര്യം ഇല്ലാത്ത ഒരു സ്ഥലം. കാടു പിടിചു കിടക്കുന്നു. കല്ലില് ഒരു രൂപം കൊത്തിവചിരിക്കുന്നു. അതു തന്നെ കാലപ്പഴക്കം കൊണ്ടു വ്യക്തമല്ല. എന്നാലും മൂവായീരം വര്ഷം പഴക്കമുള്ള ഒരു സ്മാരകം എന്ന നിലയില് ഞങ്ങള് ശ്രദ്ധിചു. മദാമ്മ എന്തൊക്കെയോ വിശദീകരിചു തന്നു. അതുപോലെ തന്നെ ഒരു ചെറിയ പാലം. അലെക്സാണ്ടര് ചക്രവര്തി യുദ്ധത്തിനു നടന്നു പോയ പാലമാണത്രേ. ഇപ്പൊള് ഒരു കഴുത നടന്നു പോയാല് തകരും എന്ന നിലയിലായിരുന്നു അതു. താരതമ്യേന അപ്രധാനമായതു കൊണ്ടാവാം അഥവാ അനത്തോളിയന് സംസ്കാരത്തിന്റെ ഭാഗം ആവാത്തതു കൊണ്ടാവാം ഇവ തീരെ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നതു. പോകുന്ന വഴിയില് വളരെ പുരാതനമായ ഒരു കോട്ടയും കണ്ടു. യുമുര്താലിക് ഒരു സാധാരണ ബീചാണു. അവിടെയും ഒരു ചെ...

11. തുര്കിയിലെ ഭക്ഷണ രീതികള്

തുറ്കിയിലെ ജനങ്ങളുടെ പ്രധാന ഭക്ഷണം കുബ്ബൂസ് എന്ന് വിളിക്കുന്ന റൊട്ടിയാണ്. അല്പം പാകം തെറ്റിയാല് വായില് കുത്തിക്കൊള്ളുന്ന തരം. മുറിച്ചോ പിച്ചി ചീന്തിയോയോ ആണ് കഴിക്കുക. നമുക്കു ചപ്പാത്തി കഴിക്കാന് കറി വേണം, പക്ഷെ ഉത്തര ഇന്ത്യയില് ഒരു പച്ചമുളകും തക്കാളിയും പച്ചയായി കിട്ടിയാല് ചപ്പാത്തിക്കു കറി ആയി. തുറ്കിയില് ധാരാളം പച്ചക്കറികള് വേവിക്കാതെ സാലഡ് ആയി കഴിക്കുന്നു. ഒറ്റ നോട്ടത്തില് പുല്ലും ചപ്പും ആണെന്ന് തോന്നാം. പക്ഷെ അത് വളരെ ഔഷധ ഗുണം ഉള്ളതാണെന്ന് അവര് പറയുന്നു. കേരളീയര് എല്ലാ ഭക്ഷണ സാധനങ്ങളും വേവിച്ചോ വറുത്തോ മാത്രമേ കഴിക്കുകയുള്ളല്ലോ. തുര്ക്കിയില് ഡിന്നറിനു ആദ്യം കൊണ്ടുവയ്കുന്ന സാലഡ് ഒരു വലിയ പ്ലേറ്റ് നിറയെ ഉണ്ടാവും. കുറച്ചു ഒലിവ് എണ്ണയും ഒഴിച്ചിരിക്കും. അത് മുഴുവന് കഴിച്ചാല് നമുക്കൊക്കെ മറ്റു ഭക്ഷണം കഴിക്കേണ്ടി വരില്ല.അത്ര ഉണ്ടാവും. പച്ചക്കറികള് വേവിക്കാതെ ഭക്ഷിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. പക്ഷെ നമ്മുടെ നാട്ടില് കിട്ടുന്ന പച്ചക്കറികളിലെ കീടനാശിനികളുടെയും വളത്തിന്റെയും അതിപ്രസരം ആരോഗ്യത്തിനു ഹാനികരമാണെന്നതു അറിയാമല്ലോ. അതുകൊണ്ടു പലപ്പൊഴും ആഗ്രഹം ഉണ്ടെങ്കിലും പച്ചക്കറികള് സാലദ് ...

10.അംകാറായിലെക്കു

തുര്കിയുടെ തലസ്താനം ആണു അംകാറ . ഞങ്ങള് താമസിചിരുന്ന അദനയില് നിന്നു ആറു മണിക്കൂറ് യാത്ര ചെയ്താലേ അവിടെ എത്തൂ. പാസ്പോര്ടു വിസ ഇവ സംബന്ധമായ കാര്യതിനു ഞങ്ങള്കു അവിടെ പോകേണ്ടിയിരുന്നു. അക്കൂട്ടതില് നഗരം കാണാനും അവസരം ഉണ്ടാക്കി. തുര്കിയിലെ സാമ്പതിക പ്രശ്നങ്ങള് രൂക്ഷമായ സമയമായിരുന്നു. പണപ്പെരുപ്പം അനിയന്ത്രിതമായിക്കൊണ്ടിരുന്നു. ശ്രീമാണ്ടെ ശമ്പളം കിട്ടിയ്യാല് ഉടനെ തന്നെ ഡോള്ളറൊ പൌണ്ടോ ആക്കി മാറ്റിയില്ലെങ്കില് വൈകുന്നെരത്തേക്കു മാറ്റിവചാല് അന്പതു ഡോള്ളറ് വരെ നഷ്ടം വരാം. എല്ലാവര്കും അവരവരുടെ സമ്പാദ്യം ഏതു വിദേശ കറന്സിയിലും സൂക്ഷിക്കാം. അമെരികന് ഡോള്റിലോ ബ്രിട്ടീഷ് പൌണ്റ്ടിലോ തുര്കിഷ് ലീറയിലോ. രാജ്യതിലെ ഏറ്റവും വലിയ ധനികറ് ആയ ഏതാനും പേര് വിചാരിചാല് തുര്കിഷ് ലിറയുടെ വില പെട്ടെന്നു കുറയാം, കൂടാം. ബാങ്കും രാഷ്ട്രീയ നേത്രുത്വവും വ്യവസായവും എല്ലാം ഈ ഏതാനും പണക്കാരുടെ നിയന്ത്രണതിലായിരുന്നു. പണപ്പെരുപ്പവും സാമ്പതിക അസ്തിരതയും മൂര്ധന്യതിലായപ്പോള് ലോകബാങ്കിന്റെ സഹായം വാങ്ങി തുടങ്ങി. അമെരികയുടെ സ്വാധീനം വ്യക്തമായി ഇതിനു കാരണമായി. അമേരികയുടെ ഒരു പട്ടാള ഒരു കേന്ദ്രം അദനക്കു അടുതുണ്ടു. ഇഞ്ചെര്ലിക് ബേസു ...

9. ഇസ്താംബുള്‍ എന്ന നഗരം

ഇമേജ്
ഇസ്താംബുള്‍ എന്ന നഗരം പല കാര്യങ്ങളിലും പ്രത്യേകതയുള്ളതാണ്. യുറോപ്പിലും ഏഷ്യയിലും കൂടിയാണ് ഇസ്താംബുള്‍ കിടക്കുന്ന്നത്. യുരോപ്പിലുള്ള ഭാഗം ത്രൈസ് എന്നും ഏഷ്യയിലുള്ള ഭാഗം അനതോല്യന്‍ എന്നും പറയുന്നു. വലിപ്പത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍കുന്ന ഈ നഗരത്തിന്റെ പേരുകള്‍ ചരിത്രത്തില്‍ പലതായിരുന്നു. ബൈസന്‍ടൈന്‍ എന്നും, കൊന്‍സ്റാന്റിനോപ്പില്‍ എന്നും ഇതു അറിയപ്പ്പെട്ടിരുന്നു. ബോസ്ഫോറസ് കടലിടുക്കിന്റെ രണ്‍ടു വശത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഈ നഗരം റോമാ സാമ്രാജ്യതിന്റെയും ( 330-395) പൂര്‍വ റോമന്‍ (ബൈസന്ടൈന്‍) സാമ്രാജ്യത്തിന്റെയും ( 395-1204, 1261-1453), ലാടിന്‍ സാമ്രാജ്യത്തിന്റെയും (1204-1261) ഓട്ടോമന്‍ സാമ്രാജ്യടിന്റെയും (1453-1922) തലസ്ഥാന നഗരമായിരുന്നു. UNESCO യുടെ heritage സ്ഥാനമാണ് ഇസ്ടാംബുലിന്റെ പല ഭാഗവും. രണ്ടു ഭൂഖണ്ടങ്ങളില്‍ ആയി കിടക്കുന്ന ഒരേ ഒരു നഗരമാണിത്‌ എന്ന് തോന്നുന്നു. ബോസ്ഫോറസ് കടലില്‍ കൂടിയുള്ള ബോട്ടു യാത്ര വളരെ രസകരമാണ്. കരിങ്കടലിനെയും മധ്യധരണ്യാഴിയെയും ബന്ധിപ്പിക്കുന്ന കടലിടുക്കാണ് ഇതു. ഇവിടത്തെ നീല മോസ്ക് ( blue mosque) വളരെ പ്രസിദ്ധമാണ്. മുഹമ്മദ് നബി എന്ന പ്രവാചകന്‍ ഉപയ...

8.ഏഷ്യക്കാരോ യുറോപ്പിയ്ന്സോ ?

തുര്കി എന്ന രാജ്യം കുറച്ചുഭാഗം യുറോപ്പിലും ബാക്കി ഏഷ്യയിലുമാണ്. പൊതുവെ ഞങ്ങളുടെ അനുഭവത്തില്‍ തുര്‍കിഷ്‌ ജനതയുടെ സംസ്കാരത്തിന് കൂടുതല്‍ ഏഷ്യന്‍ സംസ്കാരതോടാണ് അടുപ്പം. പക്ഷെ അവരില്‍ നല്ലോരംശം യുറോപ്യരാകാനാണു ആഗ്രഹിക്കുന്നതു എന്ന് തോന്നുന്നു. അതുകൊണ്ടു വേഷത്തിലും മറ്റും അവര്‍ യുരോപിയന്‍സിനെ അനുകരിക്കുന്നു. ശരിക്കും ഭാരതീയ സംസ്കാരം പോലെ തുര്‍കിയിലെ ഇന്നത്തെ സംസ്കാരം ഒരു സങ്കര സംസ്ക്കാരം ആണ്. തുര്‍കിഷ്‌ ഭാഷ തന്നെ നല്ല ഉദാഹരണം. ലിപി ഇന്ഗ്ലിഷ്. വ്യാകരണം അറേബ്യന്‍ ഭാഷയുടെ. ഇക്കാരണം കൊണ്ടു അവര്‍ക്ക് ഇംഗ്ലീഷ് ഭാഷ ഒരിക്കലും നല്ലവണ്ണം കൈകാര്യം ചെയ്യാന്‍ കഴിയാറില്ല. മിക്കവാറും എല്ലാ പുസ്തകങ്ങളുടെയും തുര്‍കിഷ്‌ പരിഭാഷ ലഭ്യമാണ്, എഞ്ചിനീയറിംഗ് ബുക്കുകള്‍ വരെ. ശ്രീമാന് ആദ്യത്തെ ക്ലാസുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇതു മനസ്സിലായി. മിക്കവാറും എല്ലാ വിവരവും ബോര്‍ഡില്‍ എഴുതണം. വിദ്യാര്‍ഥികള്‍ അനുസരണയോടെ എല്ലാം എഴുതി എടുതുകൊള്ളും. ചോദ്യം ചോദിക്കുന്നതും അതില്‍ നിന്നു തന്നെ ആണെന്കില്‍ വളരെ സന്തോഷം. എല്ലാവരും നല്ല മാര്‍ക് വാങ്ങും. അല്പം മാറ്റി ചോദിച്ചാല്‍ കുഴപ്പമാണ്. ഒരു സുഹൃത് പറഞ്ഞ ഒരു കഥ ഓര്മ വരുന്നു. അദ്ദേ...

7. മതവും രാഷ്ട്രീയവും അല്പം ചരിത്രവും തുര്‍ക്കിയില്‍

യൂറൊപ്പിലെ രോഗി എന്നറിയപ്പെട്ടിരുന്ന തുര്‍കിയെ ആധുനിക തുര്‍കിയാക്കിയതു കെമാല്‍ പാഷ എന്ന അത്തത്തുറ്കാണു. തുര്‍കിയുടെ ഭരണഘടന അനുസരിചു ഇന്നും മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടീക്ക്ക്കുഴകാന്‍ പാടില്ല. കെമാല്‍ പാഷ രണ്ടാം ലോകമഹായുദ്ധത്തിലെ ഒരു സുപ്രധാന വിജയത്തില്‍ കൂടിയാണു മുന്നിരയിലേക്കു വന്നതു. പ്രധാനമായും ഒരു യോദ്ധാവായിരുന്നു അദ്ദേഹം. ഇന്നും തുര്‍കിയുടെ ഭരണതില്‍ ഒരു പട്ടാ‍ള കൌണ്‍സിലിനു നിറ്ണായക തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. MGK എന്നറിയപ്പെടുന്ന ഈ കൌണ്‍സിലിന്റെ അംഗീകാരം ഇല്ലാതെ ഒരു ഭരണ പരിഷ്കാരവും പ്രാബല്യ്തില്‍ വരുകയില്ല. മുസ്ലിം വനിതകള്‍ ശിരോവസ്ത്രം ആപ്പീസുകളിലും സ്കൂളിലും ധരിക്കരുതു എന്നതു ഒരു നിയമമാണു. പാര്‍ലിയമെന്റില്‍ ശിരോവസ്ത്രതോടെ വന്ന ഒരു സ്ത്രീ മെംബെറ്കു അംഗത്വം നഷ്ടപ്പെട്ടു എന്നു കേട്ടു. സ്കൂളുകളിലും കൊളേജുകളിലും ശിരോവസ്ത്രം അണിഞ്ഞു ആരെയും കാണുകയില്ല. ശ്രീമാന്റെ ക്ലാസ്സില്‍ മിക്കവാറും ഒരേ രീതിയില്‍ മുടിയുള്ള കുട്ടികളെ കണ്ടപ്പോള്‍ കാര്യം അന്വെഷിചു. കുറചു യാഥാസ്തികരായ മുസ്ലിം പെണ്‍കുട്ടികല്‍ കറുത്ത ശിരോവസ്ത്രം ആദ്യം ധരിക്ക്ക്കുന്നു. അതിനുമുകളില്‍ കറുത്ത മുടിയുടെ...

6.കറിയുടെ വാസനയ്ക്ക് എട്ടും കറിക്കു രണ്ടും പൌണ്ട്

ഇമേജ്
അവധി ദിവസങ്ങളില്‍ ഞങ്ങള്‍ അദന തടാകം കാണാന്‍ പോകുമായിരുന്നു. മിക്കവരും എന്നെ ഒരു കൌതുക വസ്തുവെപ്പൊലെ നോക്കിയിരുന്നു. സ്ത്രീ പുരുഷഭേദമെന്യെ പലരും എന്നെ പിടിച്ചുനിര്‍ത്തി സാരിയുടെ ഭംഗി വര്‍ണിചിരുന്നു. ഒരു ദിവസം ഒരു അമ്മയും മകളും നില്‍കുന്നതു ദൂരെ നിന്നും ഞങ്ങള്‍ ശ്രദ്ധിചു. ആരെയോ കാത്തുനില്‍കുന്നതുപ്പൊലെ. ഞങ്ങള്‍ അടുത്തു എത്തിയപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ ആ പെണ്‍കുട്ടി ഓടിവന്നു എന്റെ രണ്ടു കവിളിലും ചുംബിചു. പെട്ടെന്നായതു കൊണ്ടു ഞാന്‍ ഞെട്ടിപ്പോയി. എന്താണു കാരണം? ആ കുട്ടിയുടെ അമ്മ പറഞ്ഞു.” ഞങ്ങളു നിങ്ങളെ കാത്തു നില്ക്കുകയായിരുന്നു. മകളുടെ നിര്‍ബന്ധം സഹിക്കവയ്യാതെയാണു ഇന്നു ഇവിടെ നിന്നതു. അവള്‍കു നിങ്ങളെ പരിചയപ്പെടണം. സംസാരിക്കണം. ഇതു ഞങ്ങളുടെ സ്നേഹപ്രകടനം മാത്രമാണു. ഒന്നും വിചാരിക്കരുതു.”. എനിക്കു സന്തോഷമായി. ഞങള്‍ കുറെ നേരം സംസാരിചു. അവര്‍ തുര്‍കിഷ് ഭാഷയിലും ഞാന്‍ ഇംഗ്ളീഷിലും . പക്ഷെ ഭാഷ ഒരു പ്രശ്നമേ ആയിരുന്നില്ല ആ സംഭാഷണത്തിനു. കാരണം അതു സ്നേഹത്തിന്റെ ഭാഷ ആയിരുന്നു. ഈ സംഭവത്തിനു ശേഷം ശ്രീമാനു എന്നോടു അല്പം അസൂയ ഉണ്ടായോ എന്നു മാത്രം ഒരു സം...

5. സുന്ദരികളും സുന്ദരന്മാരും

തുര്‍കിയിലെ ജനങ്ങള്‍ അതീവ സൌന്ദര്യം ഉള്‍ളവരാണു. കറുത്ത മുടിയും തെളിഞ്ഞ കണ്ണുകളും ചുവപ്പു കലറ്ന്ന വെളുപ്പു നിറവും ഉള്ളവര്‍. ഇതൊക്കെയാണെങ്കിലും അവരുടെയിടയില്‍ വിവാഹമോചനം കൂടുതല്‍ നടക്കുന്നു. ഉന്നതവിദ്യാഭ്യാസം ചിലവേറിയതായതുകൊണ്ടാവാം പെണ്‍കുട്ടികള്‍ അധികം പഠിക്കാറില്ല. പകുതിയലിധികം പെണ്‍കുട്ടികള്‍ പോലും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍തിയാക്കാറില്ല. ഞങ്ങള്‍കു ധാരാളം സുഹ്രിതുക്കള്‍ ഉണ്ടായി. അവരാണാദ്യം പരിചയപ്പെടാന്‍ വരുന്നതു. ഇന്ത്യയെപ്പറ്റി അറിയാന്‍ അത്യാവേശം കാണിക്കുന്നു അവര്‍. ഇന്ത്യയെപ്പറ്റി എല്ലാം അറിയാന്‍ ആഗ്രഹിക്കുന്നവര്‍. ആയിടക്കുണ്ടായ ലാത്തൂര്‍ ഭൂകമ്പം അവരെ വളരെ വേദനിപ്പിച്ചു എന്നു അവര്‍ പറഞ്ഞു. അന്നു ഭൂകമ്പത്തില്‍ ബുദ്ധിമുട്ടനുഭവിച്ച ആള്‍കാറ്കു റിലീഫ് ഉപകരണങ്ങളും ആഹാര സാധനങളുമായി ആദ്യം എത്തിയതു തുറ്കിയില്‍ നിന്നുള്ള വിമാനമായിരുന്നു എന്നോറ്കുക. തുര്‍കിയിലും ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ടു. അവര്‍കു അതിന്റെ ദുഖം നല്ലവണ്ണം അറിയും. പൂക്കളെയും ചെടികളെയും വളരെ അധികം സ്നേഹിക്കുന്നുണ്ടു തുര്‍കിക്കാറ്.പാറ്ട്ടിക്കു പൊകുമ്പൊള്‍ സാധാരണ സമ്മാനമായി കൊണ്ടുപോകുന്നതു പൂക്കളും ചെറിയ പൂച്ചട്ടികളില്‍ വളര്...

4. ചില വ്യക്തികള്‍ , അവരുടെ സ്നേഹവും

ഇന്ത്യക്കാരോട് തുര്‍കിയിലെ ആള്കാര്ക് വളരെ അധികം സ്നേഹാദരങ്ങള്‍ ഉണ്ട്. ഗാന്ധിജിയും ആധുനിക തുര്‍കിയുറെ പിതാവായ കെമാല്‍ പാഷ എന്ന അത്തതുര്‍ക്ക് ( മഹാനായ തുര്ക്) വളരെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. തുര്‍കിയിലെ ആദ്യത്തെ ബാങ്ക് ആയ ഇഷ് (തൊഴിലാളി) ബാങ്ക് തുടങ്ങിയപ്പോള്‍ ഗാന്ധിജി ഒരു ചെറിയ തുക ബാങ്കിലേക്ക് സംഭാവന ചെയ്തുവത്രേ. ഗാന്ധിജിയെപ്പറ്റി മിക്കവാറും എല്ലാവര്‍ക്കും അറിയാം. ഗാന്ധി സിനിമ കാണാത്തവര്‍ അപൂര്‍വ്വം. ശ്രീമാന്റെ കുട്ടികള്‍ക് പലര്കും ഗാന്ധി സിനിമയുടെ സിഡി സ്വന്തമായുണ്ട്. അവരുടെ സംശയം പലതും ക്ലാസ്സില്‍ തന്നെ ചോദിക്കും. ഒരുപാടു പേര്കു അറിയേണ്ടത് ' ഗാന്ധിജി എന്തുകൊണ്ട് ഒറ്റ വസ്ത്രം മാത്രം ഉടുത്തു ജീവിച്ചു എന്നാണു'. 'ഒറ്റ വസ്ത്രം പോലും വാങ്ങാന്‍ കഴിവില്ലാത്ത എത്രയോ ആള്‍കാര്‍ എന്റെ നാട്ടില്‍ ഉള്ളപോള്‍ ഞാന്‍ ഒറ്റ വസ്ത്രമേ ഉടുക്കൂ ' എന്ന് അദ്ദേഹം പ്രതിജ്ഞ എടുത്തിരുന്നു എന്ന് പറയുമ്പോള്‍ അവരുടെ കണ്ണിലെ ബഹുമാനവും സന്തോഷവും കാണേണ്ടത് തന്നെ. അവരുടെ മിക്കവരുടെയും അഭിപ്രായത്തില്‍ ഹിന്ദുസ്ഥാന്‍ (ഇന്ത്യ) അവരുടെ എല്ലാക്കാലത്തെയും സുഹൃത്തും പാകിസ്താന്‍ അവരുടെ സഹോദര രാജ്യവും ആണ...

3.കട്ടന്‍ കാപ്പിയും സൌഹൃദവും

ഇമേജ്
യുനിവെര്‍സിറ്റിയുടെ ചുറ്റും ഒരു തടാകമുണ്ടു. വിദ്യാപീഠത്തിനു നീലച്ചേല ചുറ്റിയതുപൊലെ. അപ്പുറം മലനിരകളാണു. കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നാല്‍ എല്ലാം മറന്നു പോകും. ശനിയും ഞായറും അവധി ആയതുകൊണ്ടു സ്ഥലങ്ങള് കാണാന്‍‌ സമയം കിട്ടിയിരുന്നു. ശ്രീമാന്റെ കൂടെ ജോലിക്കു ചേര്‍ന്ന ഒരു ഇംഗ്ലീഷ്കാരന്‍ പ്രൊഫെസ്സറും ഭാര്യയും ഞങളുടെ കൂടെ ഗസ്റ്റ് ഹൌസില്‍ ഉണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ നിന്നും സ്വന്തം കാറിലാണു അവര്‍ തുര്കിയിലെത്തിയതു. അവര്‍ രണ്ടുപേരും തുര്‍കിയില്‍ കുറെ വര്‍ഷങള്‍കു മുന്‍പു ജോലി ചെയ്തിരുന്നതു കൊണ്ടു തുര്‍കിഷ് ഭാഷ നല്ലവണ്ണം അറിയാമായിരുന്നു. ഞങ്ങള്ക്കു അതു വലിയ സഹായമായി. ജോലി സംബന്ധമായ പെര്‍മിറ്റും മറ്റും ശരിയാക്കാന്‍ അദ്ദേഹത്തൊടൊപ്പം കാറില്‍ ഇമിഗ്രേഷനിലും  പോലീസിലും  വളരെ സഹായമായി ഇതു. മാ‍ദമും ഞാനും ചെറിയ പര്ചേസിനും പോയിതുടങ്ങി. ബിസ്കറ്റുകളും ജൂസും, മറ്റും. സായിപ്പിന്റെ കാറില്‍ യുനിവെര്‍സിറ്റിയില്‍ പോകാനും കഴിഞ്ഞു. ഗസ്റ്റ് ഹൌസ് ഒഴിഞ്ഞു കൊടുക്കെണ്ട സമയതിനു മുന്‍പു തന്നെ അബ്ദുവിന്ടെ സഹായതൊടെ അദന പട്ടണതില്‍ ഒരു വീടു അഥവാ കൂടു കണ്ടെത്തി. രണ്ടു വലിയ ...

2. പട്ടുസാരിയും പൊട്ടും തുര്‍ക്കിയില്‍

ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന സുഹൃത്തിനെ ഞാന്‍ അബ്ദു എന്ന് വിളിക്കട്ടെ. ശ്രീമാനും അദ്ദേഹവുമായി കാറില്‍ വാ തോരാതെ വര്ത്തമാനം പറഞ്ഞു കൊണ്ടിരുന്നു. ഇംഗ്ലീഷിലാണ് സംഭാഷണം എങ്കിലും, ഉച്ചാരണ വ്യത്യാസം കൊണ്ടു എനിക്ക് കാര്യമായി ഒന്നും മനസ്സിലായില്ല. അബ്ദുവിന് ഒരു മുപ്പതു വയസ്സെന്കിലും പ്രായമുണ്ടാവും. കൂടെ താമസിക്കുന്നത് രണ്ടാം ഭാര്യയാണെന്നും അവര്‍ ഒന്‍പതു മാസം ഗര്‍ഭിണി ആണെന്നും അവരെ അമ്മയെയും അച്ഛനെയും ഏല്പിച്ചാണ് പോന്നതെന്നും അവര്‍ പറഞ്ഞതില്‍ നിന്നു മനസ്സിലായി. രാത്രി വളരെ വൈകി ഗസ്റ്റ് ഹൌസില്‍ എത്തി ഞങ്ങളുടെ സാധനങ്ങളെല്ലാം സ്വയം മുറിയിലെതിച്ചിട്ടു മാത്രമേ അയാള്‍ വീട്ടിലേക്ക് പോയുള്ളൂ. രാവിലെ കാണാം എന്ന് പറഞ്ഞിട്ട്. പിറ്റേന്നു അബ്ദു വരുമെന്ന് ഞങ്ങള്‍ തീരെ പ്രതീക്ഷിച്ചില്ല. യാത്രാക്ഷീണം കൊണ്ടു ഞങ്ങള്‍ ഉറങ്ങിപ്പോയി. രാവിലെ വാതില്കല്‍ മുട്ടും 'സാര്‍' എന്ന വിളിയും കേട്ടാണ്‌ ഉണര്‍ന്നത്. വാതില്‍ തുറന്നപ്പോള്‍ അബ്ദു. സമയം എട്ടു മണിയേ ആയിട്ടുള്ളൂ. ഞങ്ങളുടെ ഉറക്കച്ചടവും ക്ഷീണവും കണ്ടാവാം അയാള്‍ പത്തു മണിക്ക് വരാമെന്ന് പറഞ്ഞു പോയി‌. പുതിയ സ്ഥലവുമായി ഞങ്ങള്‍ പരിചയപ്പെട്ടു വരുകയാണ്. രണ്ടു...

1.തുര്‍കിയിലേക്ക്

നമ്മുടെ ശ്രീമാനു വിദേശത്തെക്കുള്ള അടുത്ത അവസരം തുറ്കിയിലെക്കായിരുന്നു. തുര്‍കിയിലെ ഒരു വിമാനത്താവള ത്തിലെക്കും ഇന്ത്യയിലെ ഒരു വിമാനത്താവളത്തില്‍ നിന്നും നേരിട്ട് ഫ്ലൈറ്റ് ഇല്ല. മുംബൈ, ബെഹ്രൈന്‍ ഇസ്തംബുള്‍ അല്ലെങ്കില്‍ മുബൈ, ദുബൈ , ഇസ്റ്റാംബുള്‍ ഈ വഴി പോകണം. സാധാരണ എമിരറ്റെസ് അഥവാ ഗള്‍ഫ് എയര്‍ എന്നീ വിമാനക്കമ്പനികളുടെ വിമാനങ്ങളാണുള്ളതു. ഞങ്ങള്‍ എമിരറ്റെസ് ആണു ബുക്കു ചെയ്തതു. മദിരാശിയില്‍ നിന്നും പുറപ്പെടുന്നതു. വിദേശത്തേക്കുള്ള വിമാനങ്ങള് മിക്കതും പുലര്‍ചെ പുറപ്പെടുന്നത് കൊണ്ടു തലേ ദിവസം തന്നെ മദിരാശിയില്‍ എത്തി. രാവിലെ ഒന്‍പതുമണിക്കുള്ള വിമാനം. ഏഴു മണിക്കു തന്നെ അവിടെ എത്തി. പക്ഷെ ഞങ്ങളുടെ സാധനങ്ങളുമായി വിമാനത്താവളത്തിലെക്കു കയറാന്‍ തന്നേ വിഷമിച്ചു. മറ്റുള്ളവരെ യാത്രയാക്കാന്‍ വന്നവരുടെ എണ്ണം കൊണ്ടു. ഒരു വിധം അകത്തു കടന്നു. അപ്പൊഴാണു വിവരം മനസ്സിലാ കുന്നതു. വളരെ പ്രാ‍യമായ ആള്‍കാര്‍, അറുപതു അറുപതഞ്ചു വയസ്സില്‍ അധികം ഉള്ളവര്‍. ഒറ്റ വെള്ള വസ്ത്രം മാത്രം ഉടുത്തു നിരനിരയായി തിരിച്ചറിയല്‍ രേഖ കഴുത്തില്‍ തൂക്കി അവരുടെ മുറ നോക്കി ഇരിക്കുന്നു. പലര്‍കും കാലില്‍ നീരും വേറെ അസുഖങ്ങളും ഉണ്ടെന്നു ...